തിരുവനന്തപുരം: നീണ്ട ഇടവേളക്കുശേഷം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ക്ലാസെടുത്തു. 2018 ബാച്ചിലെ ഐ.എ.എസ് ഓഫിസര്‍മാരുടെ ഫേസ് 2 ട്രെയ്നിങ് പ്രോഗ്രാമില്‍ പ്രത്യേക ക്ഷണിതാവായാണ് മന്ത്രി ക്ലാസെടുത്തത്. മസൂറിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷനല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനാണ് പരിപാടി സംഘടിപ്പിച്ചത്.
ഒാൺലൈൻ ക്ലാസിൽ 180 ഐ.എ.എസ് ഓഫിസര്‍മാർ പങ്കെടുത്തു. ‘കോവിഡ് പ്രതിരോധത്തില്‍ സമൂഹപങ്കാളിത്തം’ വിഷയത്തിൽ പവര്‍ പോയൻറ് പ്രസേൻറഷനോടെയായിരുന്നു മന്ത്രിയുടെ ഒന്നര മണിക്കൂര്‍ ക്ലാസ്. കോവിഡ് പ്രതിരോധത്തിെൻറ അനുഭവങ്ങള്‍ പങ്കുവെച്ചു.
കൊറോണ വൈറസിെൻറ ആക്രമണശേഷി മുന്‍കൂട്ടികണ്ട് പ്രതിരോധതന്ത്രം തീര്‍ക്കാന്‍ കേരളത്തിന് കഴിഞ്ഞു. കേരളത്തിെൻറ മുന്നൊരുക്കങ്ങളും വിപത്ത് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള ആസൂത്രണവുമാണ് പിടിച്ചുനില്ക്കാന് സഹായിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ക്ലാസ് ഉപകാരപ്രദമായിരുന്നെന്നും കോവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച ഫലപ്രദമായ നടപടികളെ അഭിനന്ദിക്കുകയാണെന്നും പഠിതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.