പാലക്കാട്: സംസ്ഥാന ടി.ടി.ഐ, പി.പി.ടി.ടി.ഐ കലോത്സവം സമാപിച്ചു. ടി.ടി.ഐ വിഭാഗത്തിൽ കണ്ണൂർ ജില്ല 106 പോയന്റുമായി ഓവറോൾ ചാമ്പ്യന്മാരായി. 100 പോയന്റ് നേടിയ മലപ്പുറം, കോഴിക്കോട് ജില്ലകൾ രണ്ടാംസ്ഥാനം പങ്കിട്ടു. 94 പോയന്റുള്ള കാസർകോടാണ് മൂന്നാംസ്ഥാനത്ത്. പി.പി.ടി.ടി.ഐ വിഭാഗത്തിൽ 94 പോയന്റുകളുമായി കോട്ടയം, തൃശൂർ ജില്ലകളാണ് ഒന്നാംസ്ഥാനത്ത്. 84 പോയന്റുള്ള കോഴിക്കോട് രണ്ടും 83 പോയന്റുള്ള തിരുവനന്തപുരം മൂന്നും സ്ഥാനത്തെത്തി.
അധ്യാപക വിഭാഗത്തിൽ 27 പോയന്റുകളുമായി പാലക്കാട്, ഇടുക്കി, കാസർകോട്, വയനാട്, എറണാകുളം ജില്ലകൾ ഒന്നാംസ്ഥാനം പങ്കിട്ടു. 25 പോയന്റുകൾ വീതം നേടിയ പത്തനംതിട്ട, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് രണ്ടാമത്. 18 പോയന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തെത്തി. ടി.ടി.ഐ വിഭാഗം സ്കൂൾ തലത്തിൽ കാസർകോട് ഡയറ്റ് 59ഉം ഇടുക്കി ഡയറ്റ് 56ഉം ഇടുക്കി അൽ അസ്ഹർ ടി.ടി.ഐ 55ഉം പോയന്റ് നേടി ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
പി.പി.ടി.ടി.ഐ വിഭാഗം സ്കൂൾ തലത്തിൽ തൃശൂർ ഒല്ലൂരിലെ വിദ്യ പി.പി.ടി.ടി.ഐ ആണ് 94 പോയന്റുമായി ഒന്നാം സ്ഥാനത്ത്. 84 പോയന്റുമായി കോഴിക്കോട് നടക്കാവ് ഗവ. ഐ.ടി.ഇ രണ്ടും 72 പോയന്റുമായി കോട്ടയം പാലാ എസ്.എച്ച്.പി.പി.ടി.ടി.ഐ മൂന്നും സ്ഥാനത്തെത്തി. അധ്യാപക വിഭാഗത്തിൽ 18 പോയന്റുകളുമായി തിരുവനന്തപുരം പൂവച്ചൽ ജി.വി.എച്ച്.എസ്.എസും വയനാട് മാനന്തവാടി സെന്റ് ജോസഫ് ടി.ടി.ഐയും ഒന്നാംസ്ഥാനം പങ്കിട്ടു. പാലക്കാട് കാറൽമണ്ണ എൻ.എൻ.എൻ.എം.യു.പി.എസ്, തൃശൂർ ഊരകം സി.എം.എൽ.പി.എസ് എന്നിവ (16 പോയന്റ്) രണ്ടാംസ്ഥാനം കരസ്ഥമാക്കി. മൂന്ന് വിഭാഗങ്ങളിൽ 17 ഇനങ്ങളിലായി 460ഓളം കലാപ്രതിഭകൾ മാറ്റുരച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി കലോത്സവം ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനു മോൾ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ ട്രോഫികൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.