മെഡിക്കൽ ​േകാളജ്​ ഐ.സി.യുവിൽ ഷോർട്ട് സർക്യൂട്ട്​

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റി ഐ.സി.യുവിൽ ഷോർട്ട് സർക്യൂട്ട്. ബുധനാഴ്​ച രാത്രിയാണ്​ സംഭവം.  ഷോർട്ട് സർക്യൂട്ട് മൂലം ​െഎ.സി.യു പ്രവർത്തനം തടസപ്പെട്ടു. തുടർന്ന് ഇവിടെ ഉണ്ടായിരുന്ന 3 രോഗികളെ സുരക്ഷിതമായി മറ്റ് ഐ.സി.യുവിലേക്ക് മാറ്റിയതായി ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ് ഷർമ്മദ് അറിയിച്ചു.  ഐ. സി. യു വിലെ ട്യൂബ് ലൈറ്റിലെ തകരാറാണ് ഷോർട്ട് സർക്യൂട്ടിന് കാരണമായത്.  ഉടൻ തന്നെ ഇത് പരിഹരിച്ചെങ്കിലും കൂടുതൽ പരിശോധനക്ക് ശേഷമേ ഇവിടെ രോഗികളെ കിടത്തുകയുള്ളൂവെന്ന് സൂപ്രണ്ട് അറിയിച്ചു.

Tags:    
News Summary - TVM Medical College Short Circuit - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.