12 മണിക്കൂറിനിടെ രണ്ടര കോടിയുടെ കള്ളക്കടത്ത് സ്വർണം പിടികൂടി

നെടുമ്പാശേരി: 12 മണിക്കൂറിനിടയിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ടര കോടിയോളം രൂപയുടെ സ്വർണ കള്ളക്കടത്ത് പിടികൂടി. ദുബൈയിൽ നിന്നും വന്ന മലപ്പുറം സ്വദേശി മുഹമ്മദ് അഷറഫിൽ നിന്നും ഡി.ആർ.ഐയും കസ്റ്റംസും ചേർന്നാണ് 2466 ഗ്രാം സ്വർണം പിടിച്ചെടുത്തത്. ഇയാൾ സ്വർണവുമായി വരുന്ന വിവരം ഡി.ആർ.ഐക്ക് ആരോ കൈമാറുകയായിരുന്നു.

അടിവസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി 654 ഗ്രാം സ്വർണമാണ് ആദ്യം കണ്ടെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ മലദ്വാരത്തിനകത്തു നിന്നും 1812 ഗ്രാം സ്വർണം കൂടി കണ്ടെടുത്തു.

ദുബൈയിൽ നിന്നും വന്ന മലപ്പുറം സ്വദേശിയായ മുഹമ്മദ് നസീഫിൽ നിന്നും ഇത്തരത്തിൽ അടിവസ്ത്രത്തിലും മലദ്വാരത്തിലുമായി കൊണ്ടുവന്ന 1817 ഗ്രാമിലേറെ സ്വർണവും കസ്റ്റംസ് പിടിച്ചെടുത്തു.

Tags:    
News Summary - Two and a half crore worth of smuggled gold was seized within 12 hours in kochi airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.