പാറശ്ശാല: കാരാളിയില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് രണ്ടര വയസുള്ള കുഞ്ഞ് മരിച്ചു. പാറശാല ആര്‍.സി സ്ട്രീറ്റില്‍ വീട്ടുനമ്പര്‍ 421ല്‍ താമസിക്കുന്ന യഹോവ പോള്‍രാജിന്‍റെ മകൾ രണ്ടര വയസുള്ള ഋതികയാണ് മരിച്ചത്.
യഹോവ പോള്‍രാജ് (30), ഏഴു മാസം ഗര്‍ഭിണിയായ അശ്വനിയും (26) കുഞ്ഞ് ഋതികയുമായി ബൈക്കില്‍ ഇടിച്ചയക്കാപ്ലാമൂട്ടിലുള്ള ബന്ധുവിന്റെ വീട്ടില്‍ പോകവെയാണ് അപകടം നടന്നത്. യഹോവ പോള്‍രാജും കുടുംബവും കളിയിക്കാവിളയിലേക്ക് വരുമ്പോൾ പാറശാലയില്‍ നിന്നും കളിയിക്കാവിള ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പര്‍ ലോറി നിയന്ത്രണംവിട്ട് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കുഞ്ഞ് സംഭവസ്ഥലത്ത് മരിച്ചു.
യഹോവ പോള്‍രാജ്, അശ്വനി, ടിപ്പര്‍ ലോറി ഡ്രൈവര്‍ നെടുവാന്‍വിള സ്വദേശി കിരണ്‍, ക്ലീനര്‍ ശ്രീകുമാര്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച ശേഷം റോഡിന് സമീപത്തെ വീടിന്‍റെ വളപ്പിലേക്ക് മറിയുകയായിരുന്നു.
ടിപ്പര്‍ ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും അമിതവേഗതയില്‍ മറ്റൊരു വാഹനത്തെ മറികടന്ന് എത്തി സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.