കാസർകോട്: വിദ്യാനഗർ പൊലീസ് പരിധിയിൽ 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ രണ്ടുപേർ അറസ്റ്റിലായി. കാഞ്ഞങ്ങാട് സ്വദേശി ജാസ്മിൻ (22), കാസർകോട് സ്വദേശി സത്താർ എന്ന ജംഷി (31) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിൽ ബലാത്സംഗക്കേസിൽ മൂന്നുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
പീഡനത്തിനിരയായ പെൺകുട്ടി നൽകിയ ആറു പരാതികളിൽ കൂട്ടബലാത്സംഗം നടത്തിയെന്ന പരാതി അന്വേഷിച്ച കാസർകോട് ഡിവൈ.എസ്.പി സി.എ. അബ്ദുറഹിമാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി.
കൂട്ടബലാത്സംഗത്തിൽ നാലു പ്രതികളാണുള്ളത്. ജാസ്മിനാണ് ഇടനിലക്കാരിയായി പ്രവർത്തിച്ചത്. പാണലത്തെ തോട്ടത്തിലാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്ന് തെളിഞ്ഞു.
പട്ട്ളയിലെ ജെ. ഷൈനിത്ത് കുമാർ (30), ഉളിയത്തടുക്കയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന എൻ. പ്രശാന്ത് (43), ഉപ്പള മംഗൽപാടിയിലെ മോക്ഷിത് ഷെട്ടി (27) എന്നിവരെയാണ് വനിത പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ റിമാൻഡിലാണ്.
ഭക്ഷണത്തിന് പണം ചോദിച്ചപ്പോൾ അയൽക്കാരനാണ് ആദ്യം പീഡിപ്പിച്ചതെന്നാണ് ദരിദ്ര കുടുംബാംഗമായ പെൺകുട്ടി മൊഴിനൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.