നിരോധിത പുകയില ഉൽപന്നങ്ങളുമായി പിടിയിലായ പൊന്നാനി പള്ളപ്രം പാലക്കവളപ്പിൽ ഫാറൂഖ്,  വെളിയങ്കോട് കുറ്റിയാട്ടേൽ വീട്ടിൽ റിയാസ്

28 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

പന്തളം: വാഹന പരിശോധനക്കിടെ 28 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു.

കുളനട, പനങ്ങാട് ജങ്ഷനു സമീപം വ്യാഴാഴ്ച പുലർച്ചെ 6.15ഓടെ വാഹന പരിശോധനക്കിടെയാണ് പത്തനംതിട്ട ജില്ല ഡാൻസഫ് ടീം നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. വാഹനത്തിൽ ഉണ്ടായിരുന്ന പൊന്നാനി പള്ളപ്രം പാലക്കവളപ്പിൽ ഫാറൂഖ് (28), വെളിയങ്കോട് കുറ്റിയാട്ടേൽ വീട്ടിൽ റിയാസ് (38) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കെ.എൽ 08 ബി.ഡബ്ല്യു 4442 എന്ന പിക്കപ്പ് വാഹനത്തിൽ 41 ചാക്ക് ഹാൻസ്, 15 ചാക്ക് കൂൾ എന്നിവയാണ് ഇവർ കൊണ്ടുവന്നത്.

ഇതിൽ 30,750 ചെറിയ പാക്കറ്റ് ഹാൻസും 9,750 പാക്കറ്റ് കൂളും ഉൾപ്പെ​ടെ ആകെ 56 ചാക്കുകളിലായി 40500 ചെറിയ പാക്കറ്റുകൾ ആണ് പിടികൂടിയത്. ഇതിന് ആകെ 2,835,000 രൂപ വിലമതിക്കുന്ന പൊലീസ് പറഞ്ഞു. 

Tags:    
News Summary - Two arrested with banned tobacco products worth Rs 28 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.