Representational Image

കാസർകോട് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

കാസർകോട്: ചെർക്കപ്പാറയിൽ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. ദിൽജിത്ത് (12), നന്ദഗോപൻ (15) എന്നിവരാണ് മരിച്ചത്. വൈകീട്ടോടെ പഞ്ചായത്ത് കുളത്തിൽ കുളിക്കാനെത്തിയപ്പോഴായിരുന്നു അപകടം.

കൂട്ടുകാരായ നാലുപേർക്കൊപ്പമാണ് ഇവർ കുളിക്കാനെത്തിയത്. ദിൽജിത്തും നന്ദഗോപനും വെള്ളത്തിൽ മുങ്ങിയ വിവരം കൂട്ടുകാരാണ് മറ്റുള്ളവരെ അറിയിച്ചത്. നാട്ടുകാർ എത്തി ദിൽജിത്തിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. ഫയർഫോഴ്സ് എത്തിയാണ് നന്ദഗോപന്‍റെ മൃതദേഹം പുറത്തെടുത്തത്. ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു. 

Tags:    
News Summary - two boys drowns to death in kasargod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.