വെള്ളരിക്കുണ്ട് (കാസർകോട്): കൊന്നക്കാട് മൈക്കയത്ത് പിതാവിെൻറ വെട്ടേറ്റ് രണ്ടു കുട്ടികൾക്ക് പരിക്കേറ്റു. വള്ളിക്കടവ് സെൻറ് സാവിയോ സ്കൂൾ വിദ്യാർഥികളായ എട്ടും ആറും വയസ്സുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
മനോവിഭ്രാന്തിയുള്ള പിതാവ് മദ്യലഹരിയിൽ കത്തികൊണ്ട് വെട്ടുകയായിരുന്നുവെന്ന് പറയപ്പെടുന്നു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിയുടെ ചെവി മുറിഞ്ഞുപോയി. ഒരാളുടെ കഴുത്തിനാണ് വെട്ടേറ്റത്.
രണ്ടു ദിവസമായി പിതാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി സമീപവാസികൾ പറഞ്ഞു. ഭക്ഷണം കഴിച്ച് മുറ്റത്തുനിന്ന് കൈകഴുകി വീടിനകത്തേക്ക് കത്തിയുമായി വന്ന് കുട്ടികളെ വെട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.