തിരുവല്ല: കവിയൂരിൽ പൊലീസുകാരനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. കവിയൂർ കണിയാമ്പാറ കുന്നിൽ താഴെയിൽ വീട്ടിൽ ലിജിൻ എന്ന ശ്രീജിത്ത് (32), ഇലവിനാൽ മാമന്നത്ത് വീട്ടിൽ മോൻസി എന്നിവരാണ് പിടിയിലായത്. ഇവർ മാവേലിക്കരയിൽ സുഹൃത്തിെൻറ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ പൊലീസിനെ ആക്രമിച്ചു കടന്നുകളഞ്ഞത്. വീടുകയറി അക്രമം നടത്തിയ കേസിലെ പ്രതികളായ ഇവരെ പിടികൂടാൻ എത്തിയപ്പോൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു. തിരുവല്ല സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സന്തോഷ് കുമാറിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം പ്രതികൾ രക്ഷപെടുകയായിരുന്നു.
രക്ഷപ്പെടാനുപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കുടുക്കിയത്. പ്രതികൾക്ക് കഞ്ചാവ് സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.