അപകടത്തിൽ മരിച്ച നിയാസ്, റെനീസ്

ചേളാരി ദേശീയപാതയിൽ നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചു; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

മലപ്പുറം: കോഴിക്കോട്-തൃശൂർ ദേശീയ പാതയിലെ ചേളാരിക്കടുത്ത് പടിക്കലിൽ ബൈക്ക് ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.

കോട്ടക്കൽ പടപ്പറമ്പ് പാങ് സ്വദേശികളായ റനീസ് (19), എം.ടി നിയാസ് (19) എന്നിവരാണ് മരിച്ചത്. ബുധാനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

ദേശീയ പാതയിൽ പുതുതായി നിർമിച്ച നാലുവരി പാതയിൽ നിന്ന് പടിക്കലിൽ സർവീസ് റോഡിലേക്ക് സ്ഥാപിച്ച കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റനീസിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച നിയാസ് പുലർച്ചയോടെയാണ് മരിക്കുന്നത്.

Tags:    
News Summary - Two people died after their bike hit the divider on the national highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.