representative image    

മഞ്ചേശ്വരത്ത് കോസ്​റ്റല്‍ സ്‌റ്റേഷനിലെ രണ്ട് പൊലീസ് ഓഫിസര്‍മാരെ ബോട്ടിൽ തട്ടിക്കൊണ്ടുപോയി

മഞ്ചേശ്വരം (കാസർകോട്​): മഞ്ചേശ്വരത്ത് കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷനിലെ രണ്ട് സിവില്‍ പൊലീസ് ഓഫിസര്‍മാരെ തട്ടിക്കൊണ്ടുപോയി. തിങ്കളാഴ്ച രാവിലെ 11.30ഓടെ മഞ്ചേശ്വരം ഹാർബറിന് സമീപമാണ് സംഭവം. ഷിറിയ തീരദേശ പൊലീസ് സ്​റ്റേഷനിലെ പൊലീസുകാരായ സുധീഷ്, രഘു എന്നിവരെയാണ് മംഗളൂരു ഹാർബറിലേക്ക് തട്ടിക്കൊണ്ടുപോയത്.

തീരദേശത്തുനിന്നും 12 നോട്ടിക്കൽ മൈൽ ഉള്ളിൽനിന്നും അന്യസംസ്ഥാന ബോട്ടുകൾക്ക് മത്സ്യബന്ധനം നടത്താൻ വിലക്കുണ്ട്. ഈ വിലക്ക് മറികടന്ന് മംഗളൂരിൽനിന്നും വന്ന ബോട്ട് മത്സ്യബന്ധനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരായ മത്സ്യത്തൊഴിലാളികൾ വിവരം കോസ്റ്റൽ പൊലീസിനെ അറിയിക്കുകയും പൊലീസ് ഇവരെ പരിശോധിക്കുകയും ചെയ്തു.

കോസ്റ്റൽ എസ്.ഐ രാജീവൻ, പൊലീസുകാരായ പ്രജേഷ്, സുധീഷ്, രഘു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മതിയായ രേഖകൾ ഇല്ലെന്ന് കണ്ടെത്തിയതോടെ ബോട്ട് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിന്‍റെ ഭാഗമായി സുധീഷ്, രഘു എന്നീ പൊലീസുകാരെ മംഗളൂരുവിൽനിന്നും വന്ന ബോട്ടിൽ കയറ്റിയതോടെ ഇവരെയും കൊണ്ട് ബോട്ട് മംഗളൂരിലേക്ക് രക്ഷപ്പെടുകയായിരുന്നു.

പിന്നീട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് പൊലീസുകാരെ ബോട്ടിൽനിന്നും രക്ഷപ്പെടുത്തി റോഡ് വഴി വൈകീ​ട്ടോടെ കേരളത്തിലേക്ക് കൊണ്ടുവന്നു. പൊലീസുകാരെ തട്ടിക്കൊണ്ടുപോയ ബോട്ട് ജീവനക്കാർക്കെതിരെ കേസെടുക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Tags:    
News Summary - Two police officers at the Coastal Station in Manjeshwar The boat was hijacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.