തൊടുപുഴ: ആ ജീവിതപുസ്തകം നിറയെ വേദനയുടെ താളുകളാണ്. ഒാേരാ താൾ മറിക്കുേമ്പാഴും വേദനയിൽ ശരീരം നുറുങ്ങും. എല്ലുകൾ പൊടിയും. പക്ഷേ, ഷാഹിനയെ തളർത്താൻ ഒന്നിനുമാകില്ല. മനസ്സുനിറയെ ശുഭ പ്രതീക്ഷയും സ്വപ്നങ്ങളും. അത് സഫലമാക്കാനാണ് ഒരു മടിയും കൂടാതെ വ്യാഴാഴ്ച 10ാം ക്ലാസ് പരീക്ഷാഹാളിലേക്കും അവരെത്തിയത്. അത്യപൂർവ്വ രോഗങ്ങളുടെ പിടിയിലാണ് ഷാഹിന. 12ാം വയസ്സിലാണ് അക്യൂട്ട് ലിംഫോ ബ്ലാസ്റ്റിക് ലുക്കീമിയയും ഇമ്യൂൺ ത്രോംബോസൈറ്റോ പീനിയയും (െഎ.ടി.പി) ബാധിക്കുന്നത്. ഇൗ രണ്ട് രോഗങ്ങളും ഒരുമിച്ച് പിടിപെടുന്ന അത്യപൂർവ അവസ്ഥ കേരളത്തിൽ ഷാഹിനക്ക് മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ നാലും ലോകത്ത് 150 പേർക്കും മാത്രമേ സമാന സ്ഥിതിയുള്ളു.
രക്തത്തിലെ പ്ലേറ്റ്ലറ്റിനെ ശരീരം സ്വയം നശിപ്പിക്കുന്ന രോഗമാണ് െഎ.ടി.പി. തൊടുപുഴ കുമ്പംകല്ല് അന്തീനാട്ട് ഷാജഹാെൻറ മകളായ ഷാഹിന തൊടുപുഴ മുതലക്കോടം സേക്രഡ് ഹാർട്ട് ഗേൾസ് ഹെസ്കൂൾ വിദ്യാർഥിനിയാണ്. പിതാവ് ഷാജഹാനാണ് ഷാഹിനയെ ആദ്യ പരീക്ഷക്ക് വീൽചെയറിൽ കൊണ്ടുവന്നത്.
സമ്പാദ്യമെല്ലാം വിറ്റുപെറുക്കിയും കടം വാങ്ങിയും ഇതുവരെ 50 ലക്ഷത്തോളം രൂപ മകളുടെ ചികിത്സക്ക് ഷാജഹാൻ ചെലവഴിച്ചു. 20 ലക്ഷം കടമുണ്ട്. ശേഷിക്കുന്ന ശസ്ത്രക്രിയകൾക്ക് 30 ലക്ഷമെങ്കിലും വേണം. നടൻ ദിലീപ് സമ്മാനിച്ചതാണ് വീൽചെയർ. എൽ ആൻഡ് ടി കമ്പനിയിൽ കരാറുകാരനായിരുന്ന ഷാജഹാന് മകളുടെ ചികിത്സക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നു. ഒാേട്ടാ ഒാടിച്ചാണ് ഇപ്പോൾ കുടുംബം പുലർത്തുന്നത്. സഹോദരൻ അൽതാഫും മാതാവ് സൽമയുമാണ് ഷാഹിനക്ക് സഹായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.