കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റെന്ന ആവശ്യത്തിന്മേൽ കഴിഞ്ഞദിവസം നിലപാട് മയപ്പെടുത്തിയ കെ.എം. മാണി വീണ്ടും ആവശ്യം കടുപ്പിച്ച് രംഗത്ത്. രണ്ട് സീറ്റെന്ന ന്യായമായ ആവശ്യത്തിൽ ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. തങ്ങൾക്ക് ഏതു നിലയിലും അവകാശപ്പെട്ടതാണ് രണ്ട് സീറ്റ്. അതിനുവേണ്ടി വാദിക്കുന്നത് മുന്നണിയെ പ്രതിസന്ധിയിലാക്കുമെന്ന് കരുതുന്നില്ലെന്നും മാണി പറഞ്ഞു.
രണ്ട് സീറ്റ് ലഭിക്കാനുള്ള സാധ്യത ഇല്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചതോടെയായിരുന്നു മാണി നിലപാട് മയപ്പെടുത്തിയത്. എന്നാൽ, ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പി.ജെ. ജോസഫ് വ്യക്തമാക്കിയതോെട, മാണിയും നിലപാട് മാറ്റുകയായിരുന്നു.
പാർട്ടി വൈസ് ചെയർമാൻ ജോസ് കെ. മാണി നയിക്കുന്ന കേരളയാത്ര അടുത്തദിവസങ്ങളിൽ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിേലക്ക് കടക്കുന്ന സാഹചര്യത്തിൽ, ജോസഫിെൻറ എതിർപ്പ് യാത്രയെ ശുഷ്കമാക്കുമോയെന്ന ആശങ്ക മാണിക്കും മകനുമുണ്ട്. ഇതാണ് ജോസഫിെൻറ അഭിപ്രായത്തിലേക്ക് വീണ്ടുമെത്താൻ മാണിയെ പ്രേരിപ്പിച്ചത്. ജോസഫും കൂട്ടരും ഇൗമേഖലകളിൽ പ്രത്യേകിച്ച് ഇടുക്കി ജില്ലയിൽ ജാഥയുമായി സഹകരിക്കാതിരിക്കുമോയെന്ന ഭയവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.