മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ടിട്ട്​ രണ്ടുവർഷം, എങ്ങുമെത്താതെ കേസ്​

തിരുവനന്തപുരം: ​െഎ.എ.എസ്​ ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ അമിതവേഗത്തിൽ ഒാടിച്ച കാറിടിച്ച്​ മാധ്യമപ്രവർത്തകനായിരുന്ന കെ.എം. ബഷീര്‍ മരിച്ചിട്ട്​ ഇന്ന്​ രണ്ടുവർഷം. ഇൗമാസം ഒമ്പതിന്​ നേരിട്ട്​ കോടതിയിൽ ഹാജരാകാൻ ശ്രീറാം വെങ്കിട്ടരാമനും ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്ത്​ വഫയോടും തിരുവനന്തപുരം ഒന്നാം അഡീഷനൽ സെഷൻസ്​ കോടതി നിർദേശിച്ചിരിക്കുന്ന സാഹചര്യത്തിൽ എത്തിനിൽക്കുകയാണ്​ കേസ്​. മജിസ്​ട്രേറ്റ്​​ കോടതിയിൽനിന്ന്​ സെഷൻസ്​ കോടതിയിൽ എത്തിയെന്നതാണ്​ കേസിലെ പുരോഗതി. 2019 ആഗസ്​റ്റ്​ മൂന്നിന് പുലര്‍ച്ച ഒരു മണിയോടെയാണ് ബൈക്കില്‍ സഞ്ചരിച്ച ബഷീര്‍ കൊല്ലപ്പെടുന്നത്.

പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തി​ൻെറ അടിസ്ഥാനത്തില്‍ രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ കേസ് വിചാരണയുടെ ഘട്ടത്തിലാണ്. മദ്യലഹരിയില്‍ വാഹനമോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമ​ൻെറ രക്തപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതും കാറോടിച്ചത് ഒപ്പമുണ്ടായിരുന്ന യുവതി വഫ ഫിറോസാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതും മ്യൂസിയം ​െപാലീസ് കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമം നടത്തിയതുമൊക്കെ വിവാദങ്ങൾക്ക്​ കാരണമായി. അടുത്തദിവസം രാവിലെ ശ്രീറാമി​ൻെറ രക്തസാമ്പിള്‍ എടുത്തെങ്കിലും മണിക്കൂറുകള്‍ വൈകിയുള്ള രക്തപരിശോധനയില്‍ മദ്യത്തി​ൻെറ അംശം കണ്ടെത്താനായില്ല.

ത​ൻെറ പേരില്‍ രജിസ്​റ്റർ ചെയ്ത വോക്‌സ് വാഗണ്‍ കാര്‍ ഓടിച്ചിരുന്നത് ശ്രീറാമാണെന്ന് വഫ വ്യക്തമാക്കുകയും ചെയ്​തു. ശക്തമായ സമ്മര്‍ദം ഉണ്ടായതിനെതുടര്‍ന്നാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന്​ മുന്നില്‍ വഫയെ ഹാജരാക്കി പൊലീസ് മൊഴി രേഖപ്പെടുത്തിയത്. ഇതിനെതുടര്‍ന്നായിരുന്നു ശ്രീറാമി​ൻെറ അറസ്​റ്റ്​. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തെളിവ്​ നശിപ്പിക്കാന്‍ ബോധപൂര്‍വം നടത്തിയ ശ്രമങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ആറു മാസത്തിനൊടുവില്‍ അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2020 ഫെബ്രുവരി ഒന്നിനാണ്​ ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കിയും വഫയെ രണ്ടാം പ്രതിയാക്കിയും അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്​. കാറി​ൻെറ അമിതവേഗവും അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നുള്ള വസ്തുതയും ശാസ്ത്രീയമായ തെളിവുകള്‍ നിരത്തിയാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

Tags:    
News Summary - Two years after Journalist K.M. Basheer was killed, the case went nowhere

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.