ബസ് യാത്രക്കാരിയുടെ ബാഗ് കീറി പണം മോഷ്ടിക്കാൻ ശ്രമം; കാഞ്ഞിരപ്പള്ളിയിൽ രണ്ടു യുവതികൾ അറസ്റ്റിൽ

ബസ് യാത്രക്കാരിയുടെ ബാഗ് കീറി പണം മോഷ്ടിക്കാൻ ശ്രമം; കാഞ്ഞിരപ്പള്ളിയിൽ രണ്ടു യുവതികൾ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: ബസിനുള്ളിൽ മധ്യവയസ്കയുടെ ബാഗ് കീറി പണം മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ രണ്ടു യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളായ കാളിയമ്മ (41), സരസ്വതി (38) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാവിലെ ഈരാറ്റുപേട്ടയിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം. മധ്യവയസ്കയുടെ ഷോൾഡർ ബാഗ് കീറി അതിനുള്ളിലെ പണമടങ്ങിയ പഴ്സ് മോഷ്ടിക്കാൻ ശ്രമിക്കവെയാണ് പിടിയിലായത്.  തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഒ ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു

Tags:    
News Summary - Two young women arrested for attempted theft inside a bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.