തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ ഫോർട്ട് പൊലീസ് സ്റ്റേഷനിലെ മുൻ എ.എസ്.ഐ ജലാലുദ്ദീൻ മൊഴിമാറ്റി. ഉദയകുമാർ ഫോർട്ട് സ്റ്റേഷനിൽ കസ്റ്റഡിയിൽ മരിച്ചസംഭവം താൻ അറിയുന്നത് സംഭവത്തിെൻറ പിറ്റേദിവസമാണെന്ന് കോടതിയിൽ മൊഴി നൽകി. സംഭവദിവസം തനിക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയായിരുന്നു. ഉദയകുമാർ പൊലീസ് കസ്റ്റഡിയിൽ മരിച്ച വിവരം സംഭവദിവസം രാവിലെ ആദ്യം അറിഞ്ഞു എന്നാണ് ഇയാൾ സി.ബി.ഐ ക്ക് ആദ്യം മൊഴി നൽകിയിരുന്നത്. അതാണ് ഇപ്പോൾ തിരുത്തിയത്. എന്നാൽ, ഫോർട്ട് പൊലീസ് സ്റ്റേഷനിൽ സി.ഐയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് ഉണ്ടായിരുന്നതായി സമ്മതിച്ചു. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയിൽ വിചാരണ വേളയിലാണ് ഇയാൾ മൊഴി മാറ്റിയത്.
2005 സെപ്റ്റംബർ 27ന് രാവിലെ 10.30ന് ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഡിവൈ.എസ്.പി ഇ.കെ. സാബു, സി.െഎ ടി.അജിത്കുമാർ, ഹെഡ് കോൺസ്റ്റബിൾ വി.പി. മോഹൻ, കോൺസ്റ്റബിൾമാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.