ഇസ്‍ലാമിക വിശ്വാസങ്ങളെ അവഹേളിച്ച സുകുമാരന്‍ നായരുടെ നിലപാടിനോടുള്ള സമീപനം യു.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കണം -എസ്.ഡി.പി.ഐ

തിരുവനന്തപുരം: സ്പീക്കര്‍ എ.എൻ ഷംസീറിന്റെ പരാമര്‍ശങ്ങളോട് ബന്ധപ്പെടുത്തി ഇസ്‍ലാമിക വിശ്വാസങ്ങളെ അവഹേളിച്ച സുകുമാരന്‍ നായരുടെ നിലപാടിനോടുള്ള യു.ഡി.എഫ് സമീപനം നേതാക്കള്‍ വ്യക്തമാക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ആവശ്യപ്പെട്ടു.

ഷംസീറിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ചുകൊണ്ട് മതവിശ്വാസികളെ കുറിച്ച് വാചാലരാവുന്ന വി.ഡി സതീശനും കുഞ്ഞാലിക്കുട്ടിയും സുകുമാരന്‍ നായരുടെ നിലപാടില്‍ നിശബ്ദത പുലര്‍ത്തുകയാണ്. എൻ.എസ്.എസ് പോലെയുള്ള ഒരു പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് സംഘ്പരിവാര്‍ പ്രയോഗങ്ങളെ ഏറ്റെടുത്ത് പരസ്യ പ്രസ്താവന നടത്തുന്ന സുകുമാരന്‍ നായരുടെ നിലപാട് കേരളീയ പൊതുസമൂഹത്തിന് യോജിച്ചതല്ല. മതവിശ്വാസികള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കുക എന്ന ചിലരുടെ രഹസ്യ അജണ്ടയാണ് സുകുമാരന്‍ നായരിലൂടെ പ്രകടമാകുന്നത്. ദീര്‍ഘകാല ലക്ഷ്യത്തോടെ വിളവെടുക്കാമെന്ന താല്‍പര്യം മുന്നില്‍ക്കണ്ട് ഇത്തരം വിഷവിത്ത് വിതക്കല്‍ കേരളീയ സമൂഹത്തിന് ഗുണപ്രദമാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - UDF leaders should clarify their approach to Sukumaran Nair's attitude of insulting Islamic beliefs -SDPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.