കണ്ണൂർ:കടവത്തൂർ പുല്ലൂക്കരയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ജില്ല കലക്ടർ കണ്ണൂരിൽ വിളിച്ചുചേർത്ത സമാധാനയോഗം ബഹിഷ്കരിച്ച് യു.ഡി.എഫ്.
പൊലീസ് നടപടി ഏകപക്ഷീയമാണെന്നും കൊലപാതകം നടന്ന് 40 മണിക്കൂറായിട്ടും പ്രതികളെ പിടികൂടാൻ ആയില്ലെന്നും ആരോപിച്ചാണ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്. സംഭവസ്ഥലത്ത് നിന്ന് പിടികൂടി പൊലീസിന് കൈമാറിയ പ്രതിയുടെ അറസ്റ്റ് പോലും രേഖപ്പെടുത്തിയത് ബുധനാഴ്ച വൈകിയാണെന്നും കൊലപാതകത്തിൽ പങ്കെടുത്തവരെ തിരിച്ചറിഞ്ഞെന്ന് പറയുേമ്പാഴും ആരെയും അറസ്റ്റ് ചെയ്യാനായില്ലെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.
കൊലപാതകത്തെ തുടർന്ന് പെരിങ്ങത്തൂരിലുണ്ടായ അക്രമസംഭവങ്ങളിൽ പിടികൂടിയ മുസ്ലീം ലീഗ് പ്രവർത്തകരെ പൊലീസ് കൈകാര്യം ചെയ്യുകയാണ്. പൊലീസിൽനിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. പൊലീസിെൻറയും ജില്ല ഭരണകൂടത്തിെൻറയും കയ്യും കാലും കെട്ടിയിട്ടിരിക്കുകയാണ്. അക്രമത്തിൽ പങ്കെടുത്തുവെന്ന് ആരോപിച്ച് എസ്.എസ്.എൽ.സി വിദ്യാർഥിയെപോലും കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്. പൊലീസ് ജീപ്പിൽവെച്ച് പ്രവർത്തകരെ തല്ലിച്ചതക്കുന്നു.
സമാധാന ശ്രമങ്ങൾക്ക് യു.ഡി.എഫ് അനുകൂലമാണ്. എന്നാൽ, മുഴുവൻ പ്രതികളെയും പിടികൂടി ക്രമസമാധാനനില പാലിച്ചാൽ മാത്രമേ ചർച്ചക്കുള്ളുവെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി, ജില്ല ജനറൽ സെക്രട്ടറി കരീം ചേളേരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യു.ഡി.എഫ് സംഘം സമാധാനയോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.