പാലാ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പിന്തുണ തേടി യു.ഡി.എഫ് നേതാക്കൾ കെ.എം. മാണിയുടെ വീട്ടിൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി എന്നിവരാണ് തിങ്കളാഴ്ച വൈകീട്ട് മാണിയുടെ പാലായിലെ വസതിയിലെത്തിയത്. കുഞ്ഞാലിക്കുട്ടി മുൻകൈയെടുത്ത് നടത്തിയ കൂടിക്കാഴ്ചയിൽ മാണിയും മകൻ ജോസ് കെ. മാണി എം.പിയും മാത്രമാണ് പെങ്കടുത്തത്.
കേരള കോൺഗ്രസ് എമ്മിെൻറ ചെങ്ങന്നൂരിലെ രാഷ്ട്രീയ നിലപാട് ചൊവ്വാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് പിന്തുണ തേടി യു.ഡി.എഫ് നേതാക്കൾ ചെയർമാനായ മാണിയെ കാണാനെത്തിയത്.ചെങ്ങന്നൂരിൽ യു.ഡി.എഫിന് പിന്തുണ അഭ്യർഥിച്ചാണ് എത്തിയതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ആമുഖമായി മാണിയോട് പറഞ്ഞു. ഉമ്മൻ ചാണ്ടിയും രമേശും ഇതേ നിലപാട് ആവർത്തിച്ചു.
കേരള കോൺഗ്രസ് ഉപസമിതി ചൊവ്വാഴ്ച യോഗം േചർന്ന ശേഷം നിലപാട് അറിയിക്കാമെന്ന് മാണി വ്യക്തമാക്കി. എന്നാൽ, യു.ഡി.എഫിലേക്കുള്ള മടക്കം പാർട്ടിയുടെ വിവിധതലങ്ങളിൽ ചർച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ യു.ഡി.എഫ് നേതാക്കളുടെ സാന്നിധ്യത്തിൽതന്നെ മാണി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിനെ ഫോണിൽ അറിയിച്ചു.
യു.ഡി.എഫ് ഒരുമിച്ചെടുത്ത തീരുമാനത്തിെൻറ ഭാഗമാണ് സന്ദർശനമെന്നും മാണി യു.ഡി.എഫിെൻറ ഭാഗമാകണമെന്നുമാണ് തങ്ങളുടെ ആഗ്രഹമെന്നും നേതാക്കൾ പറഞ്ഞു. പെെട്ടന്നുള്ള തീരുമാനത്തിെൻറ ഭാഗമാണ് സന്ദർശനമെന്നായിരുന്നു ഹസെൻറ പ്രതികരണം. മാണിയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരമായിരുന്നുവെന്നും അനുകൂല നിലപാട് ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പ്രതീക്ഷ പ്രകടിപ്പിച്ചു. ഉപസമിതി ചേർന്നശേഷം തീരുമാനം അറിയിക്കാമെന്ന് മാണി പറഞ്ഞതായും നേതാക്കൾ അറിയിച്ചു.
ചെങ്ങന്നൂരിൽ ഇടതുമുന്നണിയെ പിന്തുണക്കാനുള്ള നീക്കം കേരള കോൺഗ്രസിൽ രൂക്ഷപ്രതിസന്ധി സൃഷ്ടിച്ചതിനിടെയാണ് യു.ഡി.എഫ് നേതാക്കളുടെ സന്ദർശനം. കേരള കോൺഗ്രസ് നിലപാടിനോടുള്ള പ്രതികരണം ഇടതുമുന്നണി ഇനിയും വ്യക്തമാക്കാത്ത സാഹചര്യത്തിൽ യു.ഡി.എഫ് നേതാക്കളുടെ സന്ദർശനം കേരള കോൺഗ്രസിനും ആശ്വാസമാവുകയാണ്.
കൂടിക്കാഴ്ചക്ക് പ്രാധാന്യം, പുതിയ സാഹചര്യം ചർച്ച ചെയ്യും -ജോസഫ്
തൊടുപുഴ: യു.ഡി.എഫ് നേതാക്കൾ കെ.എം. മാണിയെ കണ്ടതിൽ പ്രാധാന്യമുണ്ടെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്. പ്രതിപക്ഷ നേതാവ് രമേശ് െചന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ മാണിയുടെ വീട്ടിലെത്തി ചർച്ച നടത്തിയതിനോട് പ്രതികരിക്കുകയായിരുന്നു ജോസഫ്. പുതിയ സാഹചര്യത്തിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുമെന്നും നിലപാട് ഉപസമിതി യോഗത്തിന് ശേഷം വ്യക്തമാക്കുമെന്നും ജോസഫ് തൊടുപുഴയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.