തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ സാങ്കേതികമായി സീറ്റ് നിലനിർത്തിയെങ്കിലും ഫലത്തിൽ യു.ഡി.എഫിന് ശക്തമായ തിരിച്ചടിയും എൽ.ഡി.എഫിന് മുന്നേറ്റവുമാണ് ഉണ്ടായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
യു.ഡി.എഫ് രാഷ്ട്രീയമായും സംഘടനപരമായും നേരിട്ട തകർച്ചക്ക് വേഗം കൂടുകയാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുന്നു. ബി.ജെ.പി നാലാം സ്ഥാനത്തേക്ക് പോയി എന്നത് കേരളത്തിൽ അവർ നടത്തുന്ന പ്രചാരണമൊന്നും ജനങ്ങളിൽ ഏശാൻ പോകുന്നില്ലെന്നതിെൻറ തെളിവാണ്. യു.ഡി.എഫിനും ബി.ജെ.പിക്കും വോട്ടുകുറഞ്ഞപ്പോൾ എൽ.ഡി.എഫിന് വോട്ട് വർധിച്ചുവെന്നതാണ് ഈ ഉപതെരഞ്ഞെടുപ്പിെൻറ പ്രത്യേകത. ഈ തെരഞ്ഞെടുപ്പ് ഫലത്തിൽനിന്ന് യു.ഡി.എഫും ബി.ജെ.പിയും പാഠം പഠിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.