ബംഗളൂരു: വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ലഭിച്ച വിദ്യാർഥി വിസയിൽ യു.കെയിലേക്ക് പോകാൻ ശ്രമിച്ച മലയാളി യുവാവ് ബംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി. വയനാട് സ്വദേശി സോജു താഴത്തുവീട്ടിൽ ആണ് (22) അറസ്റ്റിലായത്. കലബുറഗിയിലെ ഗുൽബർഗ സർവകലാശാലയുടെ പേരിലുള്ള വ്യാജ മാർക്ക് ലിസ്റ്റുകൾ ഉൾപ്പെടെ ഉപേയാഗിച്ചാണ് യു.കെയിലേക്കുള്ള വിദ്യാർഥി വിസ നേടിയത്.
ബ്രിട്ടീഷ് എയർവേസിെൻറ വിമാനത്തിനായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ബംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിലെ 18ാം നമ്പർ കൗണ്ടറിൽ രേഖകൾ പരിശോധിക്കുന്നതിനിടെ സംശയം തോന്നിയ എമിഗ്രേഷൻ ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ വ്യാജ സർട്ടിഫിക്കറ്റുകളുപയോഗിച്ചാണ് വിസ നേടിയെടുത്തതെന്ന് വ്യക്തമായി.
കോഴിക്കോട്ടെ ഒരു എജുക്കേഷൻ കൺസൽട്ടൻസിയിൽ ജോലി ചെയ്യുന്ന ഡെന്നി എന്നയാൾ പരിചയപ്പെടുത്തിയ ബംഗളൂരുവിലുള്ള അനുരാഗാണ് വ്യാജ മാർക്ക് ലിസ്റ്റുകൾ തരപ്പെടുത്തി തന്നതെന്നാണ് സോജുവിെൻറ മൊഴി. എൻ.വി ഡിഗ്രി കോളജിെൻറ പേരിൽ ഗുൽബർഗ സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റുകളും ബിരുദ സർട്ടിഫിക്കറ്റുമാണ് ലഭിച്ചത്. ഇതിനായി 65,000 രൂപയാണ് നൽകിയത്. വിദ്യാർഥി വിസ ഉൾപ്പെടെ ഒമ്പതു ലക്ഷത്തോളം രൂപക്ക് ഡെന്നിയാണ് തരപ്പെടുത്തിയതെന്നും െമാഴി നൽകി. സംഭവത്തിൽ ഡെന്നി, അനുരാഗ് എന്നിവരെ രണ്ടും മൂന്നു പ്രതികളായി കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.