കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നൃത്തപരിപാടിക്കായി കെട്ടിയ താൽക്കാലിക സ്റ്റേജിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ തൃക്കാക്കര എം.എൽ.എ ഉമ തോമസിനെ തീവ്രപരിചരണ വിഭാഗത്തിൽനിന്ന് മുറിയിലേക്ക് മാറ്റി. ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. നന്നായി സംസാരിക്കുന്ന അവർ, വാക്കറിന്റെ സഹായത്തോടെ 15 അടി നടക്കുകയും ചെയ്തു.
മുറിയിലേക്ക് മാറ്റിയെങ്കിലും ഏഴുദിവസം വരെ സന്ദർശകരെ അനുവദിക്കില്ല. തലച്ചോറിനുണ്ടായ പരിക്കിന് വലിയ മാറ്റം വന്നിട്ടുണ്ട്. ശ്വാസകോശത്തിലെ പരിക്കിനും ആശ്വാസമുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് വെന്റിലേറ്ററിൽനിന്ന് മാറ്റിയത്. ചെറിയ രീതിയിലാണ് ഭക്ഷണം നൽകാനാകുന്നത്. ഇവയിലൊക്കെ കൂടുതൽ പുരോഗതിയുണ്ടാകുന്നതിന് അനുസരിച്ച് വീട്ടിലേക്ക് മടങ്ങാനാകും.
അപകടം നടന്ന സമയത്തെക്കുറിച്ച് എം.എൽ.എക്ക് കൃത്യമായ ഓർമയില്ല. അവിടേക്ക് പോകുന്നതുവരെ ഓർമയുണ്ട്. മകൻ വിഷ്ണുവിന്റെ ഫോണിൽ അപകടത്തിന്റെ വിഡിയോ കാണിച്ചപ്പോഴാണ് സംഭവത്തിന്റെ ആഴം മനസ്സിലാകുന്നതെന്നും റിനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.