മെമ്മറി കാർഡിന്‍റെ അനധികൃത പരിശോധന: പൊലീസ് അന്വേഷണമാവശ്യപ്പെട്ടുള്ള നടിയുടെ ഹരജി വിശദ വാദത്തിന്​ മാറ്റി

കൊച്ചി: നടി ആക്രമണക്കേസിലെ മെമ്മറി കാർഡ് അനധികൃമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണമാവശ്യപ്പെടുന്ന ഹരജി ഹൈകോടതി വിശദ വാദത്തിനായി ജൂൺ 24ലേക്ക്​ മാറ്റി. മെമ്മറി കാർഡുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിച്ച പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ റിപ്പോർട്ട് റദ്ദാക്കണമെന്നും കോടതി മേൽനോട്ടത്തിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്നുമാവശ്യപ്പെട്ട് നടി നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്​.

വാദം കേൾക്കുന്നതിൽനിന്ന് നേരത്തെ ജസ്റ്റിസ് എ. ബദറുദ്ദീൻ പിന്മാറിയിരുന്നു. തുടർന്ന്,​ ജസ്റ്റിസ്​ സി.എസ്​. ഡയസിന്‍റെ ബെഞ്ചാണ്​ കേസ്​ പരിഗണിച്ചത്​.

കോടതിയിൽ സൂക്ഷിച്ചിരുന്ന കാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണമാവശ്യപ്പെട്ട് നേരത്തെ നൽകിയ ഹരജിയിൽ ജില്ല സെഷൻസ് ജഡ്ജ് അന്വേഷിക്കാൻ ജസ്റ്റിസ് കെ. ബാബു ഉത്തരവിട്ടിരുന്നു. തുടർന്ന്, ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം. വർഗീസ് പരിശോധിച്ച് റിപ്പോർട്ട് നൽകി. ഇത്​ പ്രതിഭാഗത്തിന് സഹായകരമാകുന്നതാണെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് നടി വീണ്ടും കോടതിയെ സമീപിച്ചത്. 

Tags:    
News Summary - Unauthorized checking of memory card: plea of ​​actress postponed for detailed hearing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.