തിരുവനന്തപുരം: 1975ലെ അടിയന്തരാവസ്ഥക്കാലത്തെക്കാൾ മോശമാണ് നിലവിലെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. അടിയന്തരാവസ്ഥയിൽ ജനങ്ങളുെട സ്വതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവുമാണ് വെല്ലുവിളിക്കപ്പെട്ടത്. അക്കാലത്ത് ആൾക്കൂട്ടക്കൊലപാതകമോ വ്യാജപ്രചാരണങ്ങളോ വിദ്വേഷം വമിപ്പിക്കലോ സാംസ്കാരിക ചൂഷണമോ ഒന്നുമുണ്ടായിരുന്നില്ല. ഇന്ന് മാധ്യമങ്ങളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വരുതിയിലാക്കുകയും അവയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുകയും നിശ്ശബ്ദരാക്കുകയും ചെയ്തിരിക്കുന്നു. ജുഡീഷ്യറി കൂടുതൽ സ്വാതന്ത്ര്യത്തോടെ ഇടപെടേണ്ട ഘട്ടമാണിതെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു. പി.ജി സംസ്കൃതി കേന്ദ്രം ഏർപ്പെടുത്തിയ പി. ഗോവിന്ദപ്പിള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാറിനെ വിമർശിക്കുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയാണ്. യു.എ.പി.എ രാജ്യവ്യാപകമായി ദുരുപയോഗം ചെയ്യുന്നു. യു.എ.പി.എയിലെ പല വ്യവസ്ഥകളും ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന് വിരുദ്ധമാണ്. ത്രിപുരയിലെ കലാപത്തെക്കുറിച്ച് വസ്തുതാന്വേഷണം നടത്തിയ അഭിഭാഷകർ ട്വീറ്റ് ചെയ്തതിെൻറ പേരിൽ പോലും യു.എ.പി.എ ചുമത്തി. നീതിന്യായ കോടതികളുടെ പ്രവൃത്തികളില്‍ വിമര്‍ശിക്കേണ്ടതിനെ ജനങ്ങള്‍ വിമര്‍ശിക്കണം. നീതിന്യായ വ്യവസ്ഥയുടെ പരിഷ്കരണത്തിനായി ജനങ്ങള്‍ പ്രചാരണം നടത്തണം. ഇത് രണ്ടും ഉണ്ടായെങ്കില്‍ മാത്രമേ ജുഡീഷ്യറികള്‍ ഭരണഘടന വിഭാവനം ചെയ്ത രീതിയില്‍ പ്രവര്‍ത്തിക്കൂ. ജഡ്ജിമാർ സ്വതന്ത്രരായിരിക്കണം. വിരമിച്ച ജഡ്ജിമാര്‍ക്ക് പദവികള്‍ നല്‍കുന്നത് ഇല്ലാതാക്കണം. ജഡ്ജിമാരുടെ നിയമനത്തിന് പൂര്‍ണമായും സ്വതന്ത്രമായ മുഴുവന്‍സമയ സംവിധാനമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.