തിരുവനന്തപുരം: ന്യൂനപക്ഷ വകുപ്പിന് കീഴിലെ മുസ്ലിം ക്ഷേമപദ്ധതികൾക്കെതിരെ വർഷങ്ങൾക്ക് മുമ്പ് സംഘ്പരിവാർ തുടക്കമിട്ട ആസൂത്രിത പദ്ധതിയാണ് അനുപാതം മാറ്റാനുള്ള സർക്കാർ തീരുമാനത്തിലൂടെ ലക്ഷ്യത്തിലെത്തുന്നത്. രഹസ്യമായും പരസ്യമായും സംഘ് കേന്ദ്രങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ക്രിസ്ത്യൻ സമുദായത്തെ ലക്ഷ്യമിട്ടായിരുന്നു. വൈകാതെ ക്രിസ്ത്യൻ സംഘടനകൾ ഇൗ പ്രചാരണം ഏറ്റെടുത്തു. ഒന്നാം പിണറായി സർക്കാറിെൻറ കാലത്താണ് ഇൗ പ്രചാരണം ക്രിസ്ത്യൻ സമുദായത്തിൽ ശക്തിപ്പെട്ടത്. സർക്കാറിന് മുന്നിൽ ക്രിസ്ത്യൻ സഭ, സംഘടന നേതൃത്വങ്ങളുടെ പരാതിയുമെത്തി. പരസ്യപ്രചാരണം കൊടുമ്പിരിക്കൊണ്ടപ്പോഴും ഇക്കാര്യത്തിൽ വ്യക്തതവരുത്താതെ സർക്കാർ മൗനത്തിലാണ്ടു.
ക്രിസ്ത്യൻ സമുദായത്തെ ലക്ഷ്യമിട്ടായിരുന്നു സംഘ്പരിവാർ പ്രചാരണമെങ്കിൽ സർക്കാറിെൻറ മൗനവും വോട്ട് ബാങ്കിലുടക്കിയായിരുന്നു. ഒരുഘട്ടത്തിൽപോലും മുഖ്യമന്ത്രിയോ വകുപ്പിെൻറ ചുമതലയുണ്ടായിരുന്ന കെ.ടി. ജലീലോ അസത്യ പ്രചാരണത്തിനെതിരെ പ്രതികരിച്ചില്ല. പരാതിയുമായെത്തിയ സഭാനേതൃത്വത്തിന് മുന്നിൽ ക്രിസ്ത്യൻ പിന്നാക്കാവസ്ഥ പഠിക്കാൻ പ്രത്യേക കമീഷനെ നിയോഗിക്കാമെന്ന ഉറപ്പ് സർക്കാർ നൽകിയേപ്പാഴും നിലവിലുള്ള പദ്ധതികൾ സച്ചാർ, പാലോളി കമ്മിറ്റി റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ മുസ്ലിം വിഭാഗങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് സർക്കാർ പറഞ്ഞില്ല.
തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഘട്ടത്തിലാണ് വ്യാജ പ്രചാരണം മൂർധന്യത്തിലെത്തിയത്. സ്കോളർഷിപ് പദ്ധതികളുടെ പേര് സർക്കാർ മാറ്റിയതും ക്രിസ്ത്യൻ കേന്ദ്രങ്ങൾ ആയുധമാക്കി. നഴ്സിങ് വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് മദർ തെരേസയുടെയും ബിരുദ, പി.ജി വിദ്യാർഥികൾക്കുള്ളതിന് ജോസഫ് മുണ്ടശ്ശേരിയുടെയും പേര് നൽകിയതാണ് ആയുധമാക്കിയത്. മദർ തെരേസസ്കോളർഷിപ്പിൽപോലും 20 ശതമാനം മാത്രമേ ക്രിസ്ത്യൻ സമുദായത്തിന് ലഭിക്കുന്നുള്ളൂവെന്നായിരുന്നു പ്രചാരണം.
എന്നാൽ, മുസ്ലിം വിദ്യാർഥികൾക്കുവേണ്ടി നടപ്പാക്കിയ സ്കോളർഷിപ്പിന് പിന്നീട് മദർ തെരേസയുടെ പേര് നൽകിയതാണെന്ന സത്യം മറഞ്ഞുകിടന്നു. ഒടുവിൽ ഹൈകോടതിയിലെത്തിയ കേസിൽ ദുർബലമായ വാദങ്ങളുമായാണ് സർക്കാർ എതിർ സത്യവാങ്മൂലം സമർപ്പിച്ചത്. നടപ്പാക്കിയ പദ്ധതികൾ സച്ചാർ/ പാലോളി സമിതി റിപ്പോർട്ടുകളുടെ വെളിച്ചത്തിലുള്ളതാണെന്ന വാദം കോടതിക്ക് മുന്നിൽ സ്ഥാപിച്ചില്ല. ന്യൂനപക്ഷ പദ്ധതികൾ ജനസംഖ്യാനുപാതികമായി പുനഃക്രമീകരിക്കണമെന്ന കോടതി ഉത്തരവിൽ സർക്കാർ അപ്പീലിനും പോയില്ല. പുതിയ മന്ത്രിസഭ വന്നപ്പോൾ കെ.ടി ജലീൽ ൈകകാര്യം ചെയ്തിരുന്ന ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് ചർച്ചയാവുകയും ക്രിസ്ത്യൻ സംഘടനകൾ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.