തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ ശമ്പള-വേതനഘടനക്ക് പൊതുചട്ടക്കൂട് രൂപവത്കരിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധസമിതി ശിപാര്‍ശകൾ അംഗീകരിച്ചു. കെ.എസ്.ഇ.ബി, ജല അതോറിറ്റി, കെ.എസ്.ആർ.ടി.സി ഒഴികെ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഇത് ബാധകമാകും.
ഓരോ സ്ഥാപനത്തിലെയും ദീർഘകാല കരാറിൽ ശമ്പളം നിർണയം പൂർത്തിയാക്കിയവർ ഒഴികെ ഉള്ളവർക്കായിരിക്കും ഇത് ബാധകം. നേരത്തെ റിയാബിന്റെ മുൻ ചെയർമാൻ എസ്. ശശിധരൻ നായർ ചെയർമാനായ സമിതി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് മന്ത്രിസഭ തീരുമാനം.
കേന്ദ്ര പൊതുമേഖലയുടെ മാതൃകയിൽ കേരളത്തിലെ പൊതുമേഖലയെ അവയുടെ പ്രവർത്തനമികവ് അടിസ്ഥാനമാക്കി ക്ലാസിഫൈ ചെയ്യും. അത് പ്രകാരമാണ് പൊതുചട്ടക്കൂട് ബാധകമാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.