കോവിഡ്​ പ്രതിരോധത്തിനായി ജില്ലകൾക്ക്​ ഒ​രു കോടി വീതം; കൂടുതൽ വാക്സിൻ നൽകുമെന്നും​ കേന്ദ്രസർക്കാർ

തിരുവനന്തപുരം: കേരളത്തിലെ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓരോ കോടി രൂപ വീതം ജില്ലകൾക്ക്​ നൽകുമെന്ന്​ കേന്ദ്രസർക്കാർ. കേരളത്തിൽ സന്ദർശനത്തിനെത്തിയ കേന്ദ്രമന്ത്രി മൻസൂഖ്​ മാണ്ഡവ്യയാണ്​ ഇക്കാര്യം അറിയിച്ചത്​. കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മൻസൂഖ്​ മാണ്ഡവ്യ അഭിനന്ദിക്കുകയും ചെയ്​തു. കേരളത്തിലെ ആരോഗ്യ സംവിധാനം മികച്ചതാണെന്നും നെഗറ്റീവ് വാക്‌സിന്‍ വേസ്റ്റേജിലൂടെ കേരളം മാതൃക കാട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. വാക്സിന്‍ ഒരു തുള്ളിപോലും പാഴാക്കാതെ ഉപയോഗിച്ച നടപടിയെയും കേന്ദ്ര മന്ത്രി അഭിനന്ദിച്ചു.

1.11 കോടി വാക്‌സിനാണ് ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലേക്കായി സംസ്ഥാനം ആവശ്യപ്പെട്ടത്. വാക്‌സിനേഷനില്‍ കേരളം രാജ്യ ശരാശരിയേക്കാള്‍ മുന്നിലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ചൂണ്ടിക്കാണിച്ചു. ഓണക്കാലത്ത് കോവിഡ് വ്യാപന തോത് കൈവിട്ടുപോകാതെ ശ്രദ്ധിക്കണമെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി ചൂണ്ടിക്കാണിച്ചു. കേരളത്തിലെ കോവിഡ് മരണ നിരക്കും കുറവെന്ന് സെക്രട്ടറി പറഞ്ഞു.

കേരളത്തിലെ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനാണ് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്ന്​ സംസ്ഥാനത്തെത്തിയിരുന്നു. ഒന്നര മണിക്കൂർ നീണ്ടുനിന്ന യോഗത്തിൽ മന്ത്രിമാർക്ക് പുറമെ ചീഫ് സെക്രട്ടറി, ഡി.ജി.പി, ആരോഗ്യവകുപ്പ് പ്രൻസിപ്പൽ സെക്രട്ടറി എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Union Minister lauds Kerala's defense efforts; More vaccines will be given

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.