തിരുവനന്തപുരം: കളിക്കിടെ അറിയാതെ ഒന്ന് ട്രെയിനില്‍ കയറിയതാണ് ഉത്തര്‍പ്രദേശിലെ മഥുരയിലെ അഞ്ചുവയസ്സുകാരി പൂനം. 20 വര്‍ഷത്തിനുശേഷമാണ് പൂനത്തിന് തന്റെ വീട്ടുകാരെ കണ്ടെത്താനായത്. അതും ഒരു സുഹൃത്തിന്റെ സഹായംകൊണ്ട്.
25കാരിയായ പൂനം നിലവില്‍ തിരുവനന്തപുരം വട്ടപ്പാറക്കുസമീപം ശരിക്കുമൊരു മലയാളിയായി തന്റെ മകള്‍ക്കൊപ്പം ജീവിക്കുകയാണ്. വീട്ടുകാരെ കണ്ടെത്തിയെങ്കിലും മാതൃഭാഷയായ ഹിന്ദി മറന്നുപോയ പൂനത്തിന് അവരോട് സംസാരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
പൂനം തന്റെ കഥ പറയുന്നതിങ്ങനെ: ‘മഥുര റെയില്‍വേ സ്റ്റേഷന് അടുത്താണ് വീട്. വലിയൊരു മരവും ക്ഷേത്രവും അടുത്തുണ്ട്. അച്ഛന്റെ പേര് ഓം പ്രകാശ്. അമ്മയുടെ പേര് ജബീലയെന്നോ ജമീലയെന്നോ ആണ്. കുട്ടിക്കാലത്ത് കളിക്കുന്നതിനിടെ ഒളിക്കാനായി ട്രെയിനില്‍ കയറിയിരുന്നു. അതിനിടക്ക് ട്രെയിന്‍ മുന്നോട്ടെടുത്തു. ഇറങ്ങാന്‍ ഭയമായി. പിന്നീട് പല ട്രെയിനുകള്‍ മാറിക്കയറി. ഒടുവില്‍ ഭിക്ഷാടകരുടെ കൈയില്‍പ്പെട്ടു. അവര്‍ ഭക്ഷണം പോലും നല്‍കാതെ പണിയെടുപ്പിച്ചു. അവരില്‍ നിന്നൊക്കെ ഓടി രക്ഷെപ്പട്ട് ട്രെയിനില്‍ കോഴിക്കോടെത്തി. അവിടെ വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ കഴിയുമ്പോഴാണ് കഴക്കൂട്ടത്തെ ദമ്പതികള്‍ ദത്തെടുത്തത്. മൂന്ന് വര്‍ഷം മുമ്പ് വാട്ടര്‍ അതോറിറ്റിയില്‍ താൽക്കാലിക ജോലി നോക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന മിനിയോട് തന്റെ ഓര്‍മകള്‍ പങ്കുവെച്ചിരുന്നു.’
അടുത്തിടെ മഥുരയില്‍ പോയ മിനി പൂനം പറഞ്ഞ ലക്ഷണങ്ങള്‍ െവച്ച് അവളുടെ വീടും വീട്ടുകാരെയും കണ്ടെത്തി. കുടുംബത്തെ വിഡിയോകാളിലൂടെ പൂനത്തിന് കാണിച്ചുകൊടുത്തു. എന്നാല്‍, കേരളം വിടാന്‍ പൂനം ആഗ്രഹിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.