കാളികാവ്: അടുക്കളയിൽ ജോലി ചെയ്യുന്ന വീട്ടമ്മയുടെ മുഖത്തേക്ക് അജ്ഞാതൻ മുളകുപൊടിയെറിഞ്ഞു. അഞ്ചച്ചവിടി പരിയങ്ങാടിലുള്ള തെക്കേത്തൊടിക കുഞ്ഞിമുഹമ്മദിെൻറ വീട്ടിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി 8.45നാണ് സംഭവം.
അടുക്കള ജനലിലൂടെയാണ് മുളകുപൊടി എറിഞ്ഞത്. വീട്ടമ്മയുടെ കണ്ണിലും ദേഹത്തും മുളകുപൊടിയായി. പൊലീസെത്തി പരിശോധന നടത്തി. പരിയങ്ങാട് ഭാഗത്ത് ഇടക്കിടെ വീടുകളുെടെ വാതിലിൽ മുട്ടുകയും കല്ലെറിയുകയും ഉണ്ടാവാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.