തൃശൂർ: സംസ്ഥാനത്തെ സഹകരണ-സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ഇന്ന് പണിമുടക്ക് ആരംഭിച്ചു. യുനൈറ്റഡ് നഴ്സസ് അസോസിയേഷെൻറ നേതൃത്വത്തിലാണ് പണിമുടക്കുന്നത്. ചേർത്തല കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍ക്കുക, ശമ്പള പരിഷ്കരണം ഉടന്‍ നടപ്പാക്കുക, ട്രെയിനി സമ്പ്രദായം നിര്‍ത്തലാക്കുക, പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അരലക്ഷം നേഴ്സുമാർ പണിമുടക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഏഴുവരെയാണ് സമരം
നിരാഹാര സമരം അനുഷ്ഠിക്കുന്ന യു.എൻ.എ സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന് ഐക്യദാര്‍ഢ്യവുമായി പണിമുടക്കുന്ന നഴ്സുമാര്‍ ചേര്‍ത്തലയിലെ സമരപന്തലിൽ സംഗമിക്കും. നിരാഹാര സമരം ചൊവ്വാഴ്ച ആറ് ദിവസം പിന്നിട്ടതോടെ സുജനപാലിെൻറ ആരോഗ്യം കൂടുതല്‍ മോശമായിരിക്കുകയാണ്. ജില്ല ഭരണകൂടമോ, ആരോഗ്യ വകുപ്പ് അധികൃതരോ സുജനപാലിനെ പരിശോധിക്കാനെത്തിയിട്ടില്ല. കെ.വി.എം നഴ്സിങ് സമരം 180 ദിവസം പിന്നിടുകയാണ്.
നഴ്സുമാരുടെ ശമ്പളപരിഷ്കരണ നടപടികള്‍ വൈകുകയും സര്‍ക്കാറിെൻറയും ബന്ധപ്പെട്ട വകുപ്പുകളുടെയും ശ്രദ്ധ മാറിപ്പോവുകയും ചെയ്തതോടെയാണ് സംസ്ഥാനതലത്തിൽ പണിമുടക്ക് നടത്തുന്നത്.
ഞായറാഴ്ച യു.എൻ.എ നടത്തിയ പ്രക്ഷോഭത്തിന് നേരെ പൊലീസ് അഴിച്ചുവിട്ട ക്രൂരമര്‍ദനത്തിൽ അമ്പതിലേറെ യു.എൻ.എ പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ഈ സാഹചര്യത്തിലാണ് പണിമുടക്കും ചേര്‍ത്തലയിലെ ഐക്യദാര്‍ഢ്യ സംഗമവും നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.