സവർണജാതി ആചാരങ്ങളും ചിഹ്നങ്ങളും ഉപേക്ഷിക്കും -സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ

കോഴിക്കോട്: സവർണജാതി ആചാരങ്ങളും ചിഹ്നവും പൂർണമായും ഉപേക്ഷിക്കാൻ തീരുമാനിച്ച് സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ. ജാതി ഉന്മൂലനത്തിനായുള്ള പോരാട്ടം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് 12ാം പാർട്ടി കോൺഗ്രസിൽ സവർണജാതി ചിഹ്നങ്ങൾ ഉപേക്ഷിക്കണമെന്ന പ്രമേയം ഐകകണ്ഠ്യേന പാസാക്കിയത്. കേന്ദ്രകമ്മിറ്റി അംഗങ്ങൾ ഇനിമുതൽ ജാതി, കുടുംബപ്പേരുകൾ ഉപയോഗിക്കരുതെന്ന തീരുമാനം ഉടൻ നടപ്പാക്കും.

എല്ലാ സംസ്ഥാന, ജില്ല കമ്മിറ്റികളും ക്രമേണ മുഴുവൻ പാർട്ടി അംഗങ്ങൾക്കിടയിലും ഇത് നടപ്പാക്കാൻ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പ്രമേയത്തിൽ പറയുന്നു. ആർ.എസ്.എസ് നേതൃത്വത്തിൽ നവ ഫാഷിസം ഇന്ത്യയിലെ സാമൂഹിക ജീവിതത്തെ കീഴടക്കുകയാണെന്നും പ്രതിനിധി സമ്മേളനത്തിൽ അഭിപ്രായമുയർന്നു. മിക്ക സംസ്ഥാനങ്ങളിലും ബുൾഡോസർ രാജിലൂടെ മുസ്‍ലിംകളുടെ വീടുകളും സ്വത്തുക്കളും നശിപ്പിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ അരക്ഷിതാവസ്ഥയിൽ നിർത്തുകയാണ്.

പാർട്ടി കോൺഗ്രസ് നാലാം ദിവസം പിന്നിടുമ്പോൾ പുതുക്കിയ പാർട്ടി പരിപാടി, ഭരണഘടന എന്നിവയിൽ ചർച്ച നടന്നു. കെ.എൻ. രാമചന്ദ്രൻ, തുഹിൻ ദേബ്, ശങ്കർ, ഡോ. പി.ജെ. ജെയിംസ് എന്നിവർ രേഖകൾ അവതരിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് പുതിയ കേന്ദ്ര കമ്മിറ്റിയെയും ജനറൽ സെക്രട്ടറിയെയും തെരഞ്ഞെടുക്കുന്നതോടെ കോൺഗ്രസ് സമാപിക്കും.

Tags:    
News Summary - Upper caste customs and symbols will be abandoned -CPI (ML) Red Star

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.