കുഞ്ഞിനെ ഉത്രയുടെ വീട്ടുകാർക്ക്​ കൈമാറി

കൊല്ലം: അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയുടെ ഒന്നര വയസായ മകനെ ഉത്രയുടെ വീട്ടുകാർക്ക്​ കൈമാറി. ശിശു ക്ഷേമ സമിതിയുടെ ഉത്തരവ്​ പ്രകാരമാണ്​ കുഞ്ഞി​െന ഉത്രയുടെ വീട്ടുകാർക്ക്​ കൈമാറിയത്​. ഉത്രയുടെ ഭർത്താവും കേസിലെ മുഖ്യപ്രതിയുമായ സൂരജി​​​​െൻറ പിതാവും ​പൊലീസുകാരും ചേർന്നാണ്​ കുഞ്ഞിനെ ഉത്രയുടെ വീട്ടിലെത്തിച്ചത്​. കുഞ്ഞിനെ ഉത്രയുടെ മാതാവ്​ ഏറ്റുവാങ്ങി. 

കുഞ്ഞിനെ ഉത്രയുടെ വീട്ടുകാർക്ക്​ കൈമാറണമെന്ന നിർദേശം ലഭിച്ചതിന്​ പിന്നാലെ സുരജി​​​​െൻറ വീട്ടുകാർ കുഞ്ഞിനെ ഇന്നലെ വൈകുന്നേരത്തോടെ മാറ്റിയിരുന്നു. രാത്രി മുഴുവൻ പൊലീസ്​ തെരച്ചിൽ നടത്തിയിട്ടും കുഞ്ഞിനെ കണ്ടെത്താനായിരുന്നില്ല. സമ്മർദ്ദം ഏറിയതോടെ സൂരജി​​​​െൻറ പിതാവ്​ കുട്ടി എവിടെയുണ്ടെന്ന്​ വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന്​ ഇവ​രുടെ ബന്ധുവീട്ടിൽനിന്ന്​ കുഞ്ഞിനെയും സൂരജി​​​​െൻറ മാതാവിനെയും കണ്ടെത്തുകയായിരുന്നു. 

ഉത്രയുടെ കൊലപാതക കേസിൽ നിർണായക തെളിവുകൾ ലഭിച്ചതായി ​പൊലീസ്​ അറിയിച്ചു.  പാമ്പുകളെ വിലക്ക്​ വാങ്ങിയതിന്​ തെളിവുണ്ടെന്നും സൂരജിനെ പൊലീസ്​ കസ്​റ്റഡിയിൽ വാങ്ങുമെന്നും റൂറൽ എസ്​.പി ഹരിശങ്കർ പറഞ്ഞു. 

Tags:    
News Summary - Uthra Murder Case Hand over The Child to Uthras Parents -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.