ന്യൂഡൽഹി: മിണ്ടിയാൽ കേസ് എടുക്കും എന്നതാണ് കേരളത്തിലെ അവസ്ഥയെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. മത്സ്യ തൊഴിലാളികളാകട്ടെ, വൈദികരാകട്ടെ, ചോദ്യം ചോദിച്ചാൽ കേസ് എടുക്കും. മണിപ്പൂരിലെ ക്രൈസ്തവർക്കും വൈദികർക്കും വേണ്ടി സംസാരിക്കുന്നവർ അതേ സമൂഹത്തിനെതിരെ കേരളത്തിൽ കേസ് എടുക്കുന്നുവെന്നും വി. മുരളീധരൻ കുറ്റപ്പെടുത്തി.
കേരളത്തിൽ ദുരന്ത നിവാരണ സംവിധാനം കാര്യക്ഷമതയോടെ പ്രവർത്തിക്കണം.
മഴ പെയ്താൽ മരം വീണ് ആളുകൾ മരിക്കുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ട്. അപകടങ്ങൾ തുടർക്കഥയാകുന്ന മുതലപ്പൊഴി തുറമുഖ വിഷയത്തിൽ ഇടപെടൽ തേടി കേന്ദ്ര ഫിഷറീസ് മന്ത്രി പുരുഷോത്തം രൂപാലയുമായി ചർച്ച നടത്തി മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടെന്നും ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ വി. മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.