തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്ക് വാക്സിൻ വിതരണവും രജിസ്ട്രേഷനും തുടങ്ങി. ആദ്യ ദിവസംതന്നെ പോർട്ടൽ മന്ദഗതിയിലായത് വിതരണ കേന്ദ്രങ്ങളെ പ്രതിസന്ധിയിലാക്കി. കോവിൻ പോർട്ടൽ വഴിയും ആരോഗ്യസേതു ആപ് വഴിയുമാണ് രജിസ്േട്രഷൻ. രജിസ്റ്റർ ചെയ്തവർക്ക് ലഭിച്ച സമയക്രമം അനുസരിച്ചാണ് വാക്സിൻ വിതരണ സൗകര്യമൊരുക്കിയത്. പോർട്ടൽ മന്ദഗതിയിലായതോടെ വിവരങ്ങൾ ലഭ്യമല്ലാതായി.
സമയം പാലിച്ച് വാക്സിൻ കേന്ദ്രങ്ങളിലെത്തിയവരും ഏറെനേരം കാത്തിരിക്കേണ്ടി വന്നു. ശനി, ഞായർ ദിവസങ്ങളിൽ വാക്സിൻ വിതരണത്തിനുള്ള സോഫ്റ്റ്വെയറിൽ പരിഷ്കരണ ജോലികൾ നടന്നിരുന്നു. സംവിധാനം പരിഷ്കരിച്ചിട്ടും പോർട്ടൽ മന്ദഗതിയിലായതിന് കാരണം വ്യക്തമല്ല.
വിതരണ കേന്ദ്രങ്ങളിൽ രജിസ്ട്രേഷൻ (സ്പോട്ട് രജിസ്ട്രേഷൻ) ഉണ്ടാകില്ലെന്നാണ് മുൻകൂട്ടി അറിയിച്ചിരുന്നത്. എന്നാൽ, രാവിലെ ഒമ്പതോടെ ചിലയിടങ്ങളിൽ സ്പോട്ട് രജിസ്ട്രേഷൻ തുടങ്ങി. വിവരമറിഞ്ഞ് കൂടുതൽപേർ എത്തിയത് തിരക്കിന് ഇടയാക്കി. ആരോഗ്യപ്രവർത്തകർക്കുള്ള രണ്ടാംഘട്ട വാക്സിൻ വിതരണവും മുന്നണിപ്പോരാളികൾക്കും തെരഞ്ഞെടുപ്പ് ജോലിയുള്ളവർക്കുമുള്ള വാക്സിൻ വിതരണവും നടക്കുന്നുണ്ട്.
ഇതിന് പുറെമയാണ് മുതിർന്ന പൗരന്മാർകൂടി എത്തിയത്. ചിലയിടങ്ങളിൽ ഇടകലർന്ന് ഒരേ നിരയിലെത്തിയതും സ്പോട്ട് രജിസ്േട്രഷെൻറ പേരിലെ തിരക്കും ആശയക്കുഴപ്പത്തിന് ഇടയാക്കി. വരുംദിവസങ്ങൾ പ്രശ്നങ്ങൾ പരിഹരിച്ച് സംവിധാനം സുഗമമാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
60 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാര്ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള രോഗബാധിതര്‍ക്കുമാണ് തിങ്കളാഴ്ച മുതൽ വാക്സിൻ വിതരണം ആരംഭിച്ചത്. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍തന്നെ രണ്ടാം ഡോസിനുള്ള തീയതി ലഭ്യമാകും. ഓപണ്‍ സ്ലോട്ടുകളുടെ വിശദാംശങ്ങളും 'കോവിനി'ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.