വടക്കാഞ്ചേരി കൂട്ടമാനഭംഗം: തെളിവില്ലെന്ന പ്രചാരണം തെറ്റ് –എ.എസ്.പി

തൃശൂര്‍: വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസില്‍ തെളിവില്ളെന്ന പ്രചാരണം തെറ്റാണെന്ന് എ.എസ്.പി ജി. പൂങ്കുഴലി. കേസന്വേഷണം പുരോഗമിക്കുകയാണെന്നും അതിനാല്‍ കൂടുതല്‍ പറയാനാകില്ളെന്നും അവര്‍ പറഞ്ഞു.
തെളിവെടുപ്പിന്‍െറ പേരില്‍ പൊലീസ് മാനസികമായി പീഡിപ്പിക്കുകയാണെന്ന് വീട്ടമ്മ ആരോപിച്ചിരുന്നു. ആരോപണ വിധേയനായ സി.പി.എം കൗണ്‍സിലര്‍ ജയന്തനെ ചോദ്യം ചെയ്യേണ്ടതിന് പകരം തെളിവെടുപ്പെന്ന പേരില്‍ പരാതിക്കാരിയെ പല സ്ഥലങ്ങളിലേക്കും വിളിച്ചുവരുത്തുകയാണെന്നാണ് ആക്ഷേപം. കേസില്‍ തെളിവില്ളെന്ന നിഗമനത്തില്‍ അന്വേഷണസംഘം എത്തിയതായി പ്രചരിച്ചിരുന്നു. തെളിവില്ലാത്തതിനാല്‍ അറസ്റ്റ് ചെയ്യാനാകില്ളെന്നും കേസ് അവസാനിപ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നുവെന്നുമാണ് ആക്ഷേപമുയര്‍ന്നത്.  മൂന്നാഴ്ച മുമ്പാണ് ഐ.ജി ബി. സന്ധ്യ, പാലക്കാട് എ.എസ്.പി ജി. പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപവത്കരിച്ചത്. അന്വേഷണം തുടങ്ങിയിട്ടും ആരോപണ വിധേയനില്‍നിന്ന് മൊഴിയെടുക്കാത്തതും ആക്ഷേപത്തിന് ഇടയാക്കി.
ബലാത്സംഗത്തിന് ഇരയായ യുവതിക്ക് പീഡനം നടന്ന സ്ഥലമോ വീടോ കാണിച്ചുകൊടുക്കാനായില്ളെന്ന് പൊലീസ് പറയുന്നതായാണ് പ്രചാരണം. രണ്ടുവര്‍ഷം മുമ്പ് നടന്ന ബലാത്സംഗശ്രമം മൂടിവെക്കാനും ഒത്തുതീര്‍പ്പാക്കാനും നടന്നതടക്കം  കാര്യങ്ങളും ഗൂഢാലോചനയില്‍ പങ്കെടുത്തവരുടെ പേരും മറ്റ് വിശദാംശങ്ങളും യുവതി മൊഴിയില്‍ നല്‍കിയിരുന്നു. ഇക്കാര്യങ്ങളില്‍ ഒന്നുപോലും പരിശോധിച്ചില്ളെന്നും ആരോപണമുണ്ട്. നുണപരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍ക്ക് തയാറാണെന്ന് പരാതിക്കാരി പലതവണ അറിയിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ നടപടി കൈക്കൊള്ളുന്നില്ളെന്നും ആക്ഷേപമുണ്ട്.

 

Tags:    
News Summary - vadakkancheri gang rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.