തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണ അനുമതി നൽകിയത് ലൈഫ് മിഷൻ സി.ഇ.ഒക്ക് ആണെന്ന് നഗരസഭ ചെയർപേഴ്സൺ ശിവപ്രിയ സന്തോഷ്. നഗരസഭക്ക് ഇക്കാര്യത്തിൽ മറ്റ് റോളില്ല. ലൈഫ് മിഷൻ സി.ഇ.ഒയുടെ പേരിലുള്ള അപേക്ഷയിലാണ് അനുമതി നൽകിയത്. ഇപ്പോൾ നിർമാണം നടക്കുന്നത് ഈ അനുമതിയുടെ അടിസ്ഥാനത്തിലാണെന്നും ചെയർപേഴ്സൺ അറിയിച്ചു.
നഗരസഭയുമായി സാമ്പത്തിക ഇടപാടുകളില്ല. ഭൂമിയുടെ ഉടമവകാശവും നിയന്ത്രണാവകാശവും നഗരസഭക്കല്ല. നിർമാണത്തിന് അനുബന്ധ സൗകര്യം ഒരുക്കുക മാത്രമാണ് നഗരസഭ ചെയ്തത്. മണ്ഡലത്തിലെ കാര്യങ്ങൾ പരിശോധിക്കാനുള്ള ഉത്തരവാദിത്വം എം.എൽ.എക്കുണ്ട്. ഇപ്പോഴുയർത്തുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ ആരോപണമാണെന്നും അനിൽ അക്കര ഉയർത്തുന്നതെന്ന് ചെയർപേഴ്സൺ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.