വടക്കഞ്ചേരി ബസപകടം: ഉന്നതതല അന്വേഷണം നടത്തും -മന്ത്രി രാജൻ

തൃശൂർ: വടക്കഞ്ചേരി ബസ് അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി കെ. രാജൻ. നഷ്ടപരിഹാരം സംബന്ധിച്ച് അടുത്ത മന്ത്രിസഭ യോഗം തീരുമാനിക്കും.

കൊല്ലം, എറണാകുളം, തൃശൂർ ജില്ല കലക്ടർമാരോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്.

നിരന്തരമായ നിയമ ലംഘനം തടയാൻ കർശന നടപടി സ്വീകരിക്കുമെന്നും മന്തി പറഞ്ഞു. അപകടത്തില്‍ മരിച്ച തൃശൂര്‍ നടത്തറ സ്വദേശി രോഹിത് രാജിന്‍റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 

Tags:    
News Summary - vadakkanjery bus accident: high level inquiry will be conducted -Minister Rajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.