വൈക്കം ക്ഷേത്രത്തിലെ വടക്ക് പുറത്ത് പാട്ട്; ജാതി വിവേചനം  ഒഴിവാക്കും -ദേവസ്വം ബോർഡ്

വൈക്കം ക്ഷേത്രത്തിലെ വടക്ക് പുറത്ത് പാട്ട്; ജാതി വിവേചനം ഒഴിവാക്കും -ദേവസ്വം ബോർഡ്

തിരുവനന്തപുരം: വൈക്കം മഹാദേവക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന വടക്കുപുറത്ത് പാട്ടിന്‍റെ എതിരേൽപ് ചടങ്ങിന് വിളക്കെടുക്കാൻ വടക്ക് പുറത്ത് പാട്ട് സമിതി തയാറാക്കിയ പട്ടികക്കൊപ്പം വ്രതം നോറ്റെത്തുന്ന എല്ലാ ഭക്തർക്കും സൗകര്യമൊരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ക്ഷേത്ര ചടങ്ങുകളിൽ ജാതി തിരിച്ചുള്ള പങ്കാളിത്തം ഒഴിവാക്കുമെന്നും ബോർഡ് വാർത്തകുറിപ്പിൽ അറിയിച്ചു.

12 വർഷങ്ങൾക്ക് ശേഷം മാത്രമേ ഇനി വടക്കുപുറത്ത് പാട്ട് നടക്കുള്ളൂ എന്നതിനാൽ, വ്രതം നോറ്റ് എതിരേൽപിനായി എത്തുന്ന ഭക്തരെ ഒഴിവാക്കുന്നത് അനുചിതമാണെന്നും ബോർഡ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Vaikom temple cast issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.