വളപട്ടണം ഐ.എസ് കേസ്: പ്രതികൾ കുറ്റക്കാരെന്ന് കോടതി

കൊച്ചി: കണ്ണൂർ വളപട്ടണം ഐ.എസ് കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ചക്കരക്കല്ല്‌ മുണ്ടേരി മിഥിരാജ്,‌ വളപട്ടണം ചെക്കിക്കുളം കെ.വി. അബ്‌ദുൽ റസാഖ്‌, ചിറക്കര യു.കെ ഹംസ എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്.

കൊച്ചിയിലെ എൻ.ഐ.എ കോടതിയാണ് വിധി പറഞ്ഞത്. പ്രതികൾക്കുള്ള ശിക്ഷ പിന്നീട് വിധിക്കും. പ്രതികള്‍ ഐ.എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും ഐ.എസില്‍ ചേരാൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. ഇവരെ തുര്‍ക്കിയില്‍ വെച്ചാണ് പിടികൂടിയതെന്ന് എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നു.

15 പ്രതികളിൽ ചിലർ മരിച്ചു. ഒരാള്‍ ഡല്‍ഹിയില്‍ വിചാരണ നേരിടുകയാണ്. ഒരാളെ പിടികൂടാനുണ്ട്. ഇവരില്‍ മൂന്ന് പേര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്.

വളപട്ടണം പൊലീസ് അന്വേഷിച്ച കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. 150ഓളം സാക്ഷികളെ എന്‍.ഐ.എ വിസ്തരിച്ചു. 2019ലാണ് കേസിന്‍റെ വിചാരണ തുടങ്ങിയത്‌.

Tags:    
News Summary - Valapattanam IS case Court found the accused guilty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.