വാളയാർ: ഹൈകോടതിയെ സമീപിക്കുമെന്ന്​ കുട്ടികളുടെ അമ്മ

പാലക്കാട്​: വാളയാർ പീഡനക്കേസിൽ സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ രണ്ട്​ ദിവസത്തിനകം ഹൈകോടതിയെ സമീപിക്കുമെന്ന്​ കുട്ടികളുടെ മാതാവ്. ഇൗ ആവശ്യമുന്നയിച്ച്​ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. കോടതിയെ സമീപിച്ചാൽ സർക്കാർ എതിർക്കില്ലെന്നാണ്​ മുഖ്യമ​ന്ത്രി വ്യക്​തമാക്കിയത്​. ഇൗയൊരു സാഹചര്യത്തിൽകൂടിയാണ്​ സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ ഹരജി നൽകുന്നതെന്ന്​ അവർ മാധ്യമങ്ങളോട്​ പറഞ്ഞു​.

പ്രതികൾക്കെതിരായ സാക്ഷിമൊഴികൾ പരസ്​പരവിരുദ്ധമാണെന്ന കോടതി വിധിയിലെ പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിന്​ തങ്ങൾ പൊലീസിനോട്​ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നുവെന്നും പൊലീസ്​ അത്​ രേഖപ്പെടുത്താതിരുന്നതാവുമെന്നും കുട്ടികളുടെ മാതാവ്​ പ്രതികരിച്ചു. കോടതിയിലും ​കൃത്യമായ മൊഴി നൽകിയിരുന്നുവെന്നും അവർ വ്യക്​തമാക്കി.

Tags:    
News Summary - valayar murder; mother of victims may approach highcourt -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.