തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയം, സ്റ്റോപ്പ് എന്നിവയുടെ കാര്യത്തിൽ അന്തിമ തീരുമാനമായി. പുതുതായി ഷൊർണൂരിലും സ്റ്റോപ്പ് അനുവദിച്ചു. ചെങ്ങന്നൂരിലും തിരൂരിലും സ്റ്റോപ്പില്ല.
ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രിയും സംബന്ധിക്കും. നേമം, കൊച്ചുവേളി ടെർമിനലുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. വന്ദേഭാരതിന്റെ വേഗത തിരുവനന്തപുരം - ഷൊർണൂർ വരെ വർധിപ്പിക്കുന്ന പ്രവൃത്തികളുടെ ഉദ്ഘാടനവും അന്ന് തന്നെ നടക്കും.
സമയക്രമം
തിരുവനന്തപുരം - 5.20
കൊല്ലം - 6.07
കോട്ടയം - 7.20
എറണാകുളം - 8.17
തൃശ്ശൂർ - 9.22
ഷൊർണൂർ - 10.02
കോഴിക്കോട് - 11.03
കണ്ണൂർ 12.02
കാസർകോട് - 1.30
എട്ട് മണിക്കൂർ 05 മിനിറ്റ് സമയമെടുത്താണ് തിരുവനന്തപുരത്ത് നിന്ന് വന്ദേ ഭാരത് എക്സ്‌പ്രസ് കാസർകോട് എത്തുക. തിരിച്ച് കാസർകോട് നിന്ന് ഉച്ചയ്ക്ക് 2.30 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10.30 യ്ക്ക് തിരുവനന്തപുരത്ത് എത്തിച്ചേരും.
മടക്കയാത്ര സമയക്രമം
കാസർകോട് - 2.30
കണ്ണൂർ - 3.28
കോഴിക്കോട് - 4.28
ഷൊർണ്ണൂർ - 5.28
തൃശ്ശൂർ - 6.03
എറണാകുളം - 7.05
കോട്ടയം - 8
കൊല്ലം - 9.18
തിരുവനന്തപുരം - 10.35
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.