പറവൂർ: വരാപ്പുഴ കസ്റ്റഡി മരണത്തിൽ അറസ്റ്റിലായ മൂന്നു പൊലീസുകാരെ പറവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളും കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ പൊലീസുകാരുമായ ജിതിന്‍ രാജ്, സന്തോഷ്‌കുമാര്‍, സുമേഷ് എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു കാക്കനാട് ജില്ല ജയിലിലേക്ക് അയച്ചതത്. മൂന്നുപേരും ചേർന്ന് ശ്രീജിത്തിനെ മർദിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, പ്രതികൾ കുറ്റം നിഷേധിച്ചു. വൈകുന്നേരം 6.45ഓടെ പറവൂര്‍ മജിസ്ട്രേറ്റിെൻറ വസതിയില്‍ ഹാജരാക്കിയ പ്രതികളെ രാത്രി 8.45ഓടെയാണ് റിമാൻഡ്് ചെയ്തത്. ഈ സമയം പ്രതികളിൽനിന്ന് മജിസ്ട്രേറ്റ് പ്രത്യേക മൊഴിയെടുത്തെന്നാണ് വിവരം. ഇന്ത്യന്‍ ശിക്ഷ നിയമം 302, 341, 342, 323 എന്നീ വകുപ്പുകള്‍ക്കൊപ്പം സംഘം ചേര്‍ന്നുള്ള ഗൂഢാലോചനക്കുള്ള 34ാം വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്.
പ്രതികളും പൊലീസും ആദ്യ ഒരു മണിക്കൂർ മജിസ്ട്രേറ്റിെൻറ മുറിക്കുള്ളില്‍ ചെലവഴിച്ചു. ശേഷം പ്രതികള്‍ മാത്രം മജിസ്ട്രേറ്റിെൻറ മുറിയില്‍ തങ്ങി. ഉയർന്ന ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതെന്നും ഉടൻ ലോക്കൽ പൊലീസിനെ ഏൽപിച്ചതായും പറവൂർ സി.ഐ അയച്ച വാഹനത്തിൽ കയറ്റി വിടുകയായിരുന്നെന്നും പ്രതികൾ ബോധിപ്പിച്ചതായാണ് വിവരം. തിരിച്ചറിയല്‍ പരേഡ് നടത്താനുള്ളതിനാല്‍ മുഖം മറച്ചാണ് മൂന്ന് പേരെയും മജിസ്ട്രേറ്റിെൻറ വീട്ടിലെത്തിച്ചത്.
അതേസമയം, ആത്മഹത്യ ചെയ്ത വാസുദേവെൻറ വീട് ആക്രമിച്ച കേസില്‍ കസ്റ്റഡിയിലായിരുന്ന ഒമ്പത് പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ടതിന് സസ്പെൻഷനിലായ പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാം, സ്റ്റേഷനിൽ മർദിച്ചെന്ന് ആരോപണമുള്ള വരാപ്പുഴ എസ്.ഐ ജി.എസ്. ദീപക് എന്നിവരുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.