തിരുവനന്തപുരം: ഹലാൽ വിവാദത്തിലൂടെ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്തെങ്കിലും വിഷയം പുതുതായി ഉണ്ടാക്കി ഈ സംഘർഷം വർധിപ്പിച്ച് തർക്കമുണ്ടാക്കി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണ്. നേരത്തെ പാലാ ബിഷപ്പിന്‍റെ വിഷയത്തോടനുബന്ധിച്ചും ഈ പ്രശ്നം ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇതിനുപിന്നിൽ കൃത്യമായ അജണ്ടകളുള്ള സംഘടനകളുണ്ട്. ആ സംഘടനകളെ പരസ്പരം പാലൂട്ടി വളർത്തുന്ന ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഇതിന് പിന്നിലുണ്ട്. രണ്ട് കൂട്ടരും ഇതിന് പിറകിലുണ്ട് -പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
സർക്കാർ അന്വേഷണം നടത്തി സമൂഹ മാധ്യമങ്ങളിൽ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരായി നടപടിയെടുക്കണം. എന്നാൽ, ഈ സർക്കാർ ഇതിനെതിരെ ചെറുവിരലനക്കിയിട്ടില്ലെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.