വി.ഡി സതീശനെ കലാപാഹ്വനത്തിന് കേസ്; ഞാന്‍ പേടിച്ചുപോയെന്ന്​ മുഖ്യമന്ത്രിയോട്​ പറഞ്ഞേക്കണമെന്ന് സതീശൻ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കലാപാഹ്വനത്തിനടക്കം കേസെടുത്തിട്ടുണ്ട്.

അതേ സമയം, തന്നെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തതിനെ പരിഹസിച്ച്​ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. ‘ഞാന്‍ പേടിച്ചുപോയെന്ന്​ മുഖ്യമന്ത്രിയോട്​ പറഞ്ഞേക്കണം’ എന്ന്​ അദ്ദേഹം ഫേസ് ബുക്കിൽ പ്രതികരിച്ചു. പ്രതിപക്ഷ നേതാവിനെ ഒന്നാം പ്രതിയാക്കിയെന്ന ടെലിവിഷന്‍ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയായിരുന്നു പ്രതികരണം.

ഇതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും യൂത്ത് കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും രംഗത്തെത്തി.

'സതീശന്‍റെ പ്രസിഡന്‍റിനോട് ചോദിച്ചാൽ അറിയാം, അവരുടെ പ്രതാപ കാലത്ത് പൊലീസിനെ കൂടെ നിർത്തി ഗുണ്ടകൾ വഴിനീളെ ആക്രമണം അഴിച്ചുവിട്ടിരുന്ന കാലം. ആ കാലത്തും ഞാൻ അതിലെ നടന്നിട്ടുണ്ട് സതീശാ." എന്നാണ് പിണറായി വിജയൻ പറഞ്ഞത്. യൂത്ത് കോൺഗ്രസിനെ ആ പ്രതാപകാലത്ത് ഭയപ്പെടേണ്ടി വന്നിട്ടില്ല. ഇപ്പോൾ യൂത്ത് കോൺഗ്രസിന് എന്താ പ്രതാപമാണുള്ളത് എന്ന് എല്ലാവർക്കുമറിയാമല്ലോയെന്നും അദ്ദേഹം പരിഹസിച്ചു. 


Full View


Tags:    
News Summary - VD Satheesan made fun of Chief Minister Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.