പോകുന്ന വഴിയെല്ലാം വിജനമായിരിക്കണം എന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത് -വി.ഡി സതീശൻ

ആലുവ: സത്യഗ്രഹം മാത്രം അറിയാവുന്ന പ്രതിപക്ഷമെന്ന് പരിഹസിച്ച മുഖ്യമന്ത്രി ആരെ ഭയന്നാണ് 40 വാഹനങ്ങളുടെ അകമ്പടിയില്‍ സഞ്ചരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പോകുന്ന വഴിയെല്ലാം വിജനമായിരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് പറയുന്നത് വെറുതെയാണ്. ഇതിനേക്കാള്‍ വലിയ സുരക്ഷാ ഭീഷണിയുള്ള പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരും കേരളത്തിലൂടെ സഞ്ചരിച്ചിട്ടുണ്ടല്ലോ. അപ്പോഴൊന്നും റോഡരുകില്‍ നില്‍ക്കുന്നവരെ ഓടിക്കുകയോ കരുതല്‍ തടങ്കലില്‍ ആക്കുകയോ ചെയ്തിട്ടില്ല. കരുതല്‍ തടങ്കല്‍ പ്രകാരം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള എന്ത് അധികാരമാണ് സര്‍ക്കാരിനുള്ളതെന്ന് സതീശൻ ചോദിച്ചു.

കരുതല്‍ തടങ്കലിനെതിരെ നിയമപരമായി മാര്‍ഗങ്ങള്‍ തേടും. ഒരു പെണ്‍കുട്ടിയെ പൊലീസ് ഉദ്യോഗസ്ഥന്‍ കൈയേറ്റം ചെയ്തിട്ടും ഉദ്യോഗസ്ഥനെതിരെയല്ല ഡി.സി.സി അധ്യക്ഷനെതിരെയാണ് കേസെടുത്തത്. അധികാരത്തിന്‍റെ അഹങ്കാരമാണ് കാട്ടുന്നത്. അതിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - VD Satheesan react to Pinarayi Vijayan's Police escort

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.