പാലക്കാട്: വാളയാർ വട്ടപ്പാറ 14ാം മൈലിൽ നിർത്തിയിട്ട കണ്ടയ്നർ ലോറിക്ക് പിറകിൽ ഓംമ്നി വാൻ ഇടിച്ചുകയറി മൂന് ന് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശികളാണ് അപകട ത്തിൽപ്പെട്ടത്. വാൻ ഡ്രൈവർ കോയമ്പത്തൂർ കുനിയംപുത്തൂർ കുറിച്ചിപിരിവ് എൻ.പി. ഇേട്ടരി ഷംസദ് ഖാന്റെ മ കൻ മുഹമ്മദ് ഷാജഹാൻ (30), കരിമ്പുകട ഭാരത് നഗർ പരേതനായ അബ്ദുൽ മജീദിന്‍റെ ഭാര്യ ഫൈറോജ് ബീഗം (65), ഫൈറോജ് ബീഗത്തി ന്‍റെ പേരമക്കളും കരിമ്പുകടയിലെ സജിതയുടേയും മൊയ്തീൻ അബുവിന്‍റെയും മക്കളുമായ ഷെറിൻ (13), മുഹമ്മദ് റയാൻ (ഏഴ്) എന്നിവരും ഫൈറോജ് ബീഗത്തിന്‍റെ മറ്റൊരു മകൾ മെഹ്റാജിന്റെ മകൾ അൻഫ ഷിൽദ (രണ്ട്) എന്നിവരുമാണ് മരിച്ചത്.
ഫൈറോജ് ബീഗത്തിെൻറ മക്കളായ സജിത(40), ഫരീദ(42), ബിനാസ്(36), മെഹരാജ്(34), ഫരീദയുടെ മകൾ ഇനിയ ഫഹദ് (പത്ത്), ബിനാസിെൻറ മക്കളായ നിഷ്മ(ഒമ്പത്), മുഹമ്മദ് റിദ്വാൻ (അഞ്ച്) എന്നിവർക്കാണ് പരിക്കേറ്റത്. മുഹമ്മദ് റിദ്വാന്റെ നില ഗുരുതരമാണ്. പാലക്കാട് ജില്ല ആശുപത്രിയിൽനിന്നും റിദ്വാനെ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും ആരോഗ്യനില മോശമായതിനാൽ പാലക്കാട് പാലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കി ആറു പേരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കോയമ്പത്തൂരിൽനിന്നും പാലക്കാട് ചന്ദ്രനഗറിലെ ബന്ധുവീട്ടിലേക്ക് വരുന്നവഴി ശനിയാഴ്ച ഉച്ച രണ്ട് മണിയോടെയാണ് അപകടം. ചന്ദ്രനഗർ ചൈതന്യകോളനിയിലെ സഹോദരൻ എ.എം. ശൈഖിന്‍റെ വീട്ടിൽ
ഒരു ചടങ്ങിന് വരുകയായിരുന്നു ഫൈറോജ് ബീഗവും മക്കളും പേരമക്കളുമടക്കം 12 പേർ.
മുൻ സീറ്റിൽ ഇരുന്ന അഞ്ച് പേരാണ് തൽക്ഷണം മരിച്ചത്. മൂന്ന് പേർ കുട്ടികളാണ്. വാളയാർ-തൃശൂർ ദേശീയപാതയോരത്ത് നിർത്തിയിട്ട കണ്ടയ്നർ ലോറിയുടെ പിറകിലാണ് ഓമ്നി വാൻ ഇടിച്ചുകയറിയത്. വാനിന്‍റെ മുൻവശം പൂർണ്ണമായും തകർന്നു. അമിതവേഗമാണ് അപകടകാരണമെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.