വാഹനമുള്ളവർ പട്ടിണി കിടക്കുന്നവരല്ല; ഇന്ധന വിലവർധന മനഃപൂർവമുള്ള നടപടി- കണ്ണന്താനം

തിരുവനന്തപുരം: പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനയെ ന്യായീകരിച്ച്​  കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വിലവര്‍ധന സര്‍ക്കാറി​​െൻറ മനഃപ്പൂര്‍വമുള്ള തീരുമാനമായിരുന്നുന്നെന്നും വെന്നും അദ്ദേഹം പറഞ്ഞു.പെട്രോള്‍ വില വര്‍ധനവിനെതിരെ ഉണ്ടാകുന്ന പ്രതിഷേധങ്ങളെല്ലാം സര്‍ക്കാന് അറിയാവുന്നതാണ്.  കേന്ദ്രമന്ത്രിയായി സ്​ഥാനമേറ്റ ​േശഷം ആ്വദ്യമായി തിരുവനന്തപു​രത്തെത്തിയ അദ്ദേഹം  ബി.ജെ.പി സംസ്ഥാന കാര്യാലയം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

പെട്രോളും ഡീസലും ഉപയോഗിക്കുന്നത് വാഹനങ്ങള്‍ ഉള്ളവരാണ്. വാഹനങ്ങള്‍ ഉള്ളവര്‍ പട്ടിണി കിടക്കുന്നവരല്ലെന്നും കണ്ണന്താനം പറഞ്ഞു. ഇന്ത്യയില്‍ 30 ശതമാനം ആളുകളും പട്ടിണി കിടക്കുന്നവരാണ്. മോദിസര്‍ക്കാർ ഏറ്റവും മുന്‍ഗണന നൽകുന്നത്​ ഇവരുടെ ഉന്നമനത്തിനാണ്​.  പെട്രോളുപയോഗിക്കുന്നവര്‍ അതിനാൽ നികുതി കൊടുത്തേ മതിയാകൂ. രാജ്യത്ത് 67 ശതമാനം ആളുകള്‍ക്കും ശൗചാലയങ്ങള്‍ ഇല്ല. അവര്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് നല്‍കുക, എല്ലാവര്‍ക്കും വീടു നിര്‍മ്മിച്ച് നല്‍കുക, ദേശീയ പാതകള്‍ നിര്‍മ്മിക്കുക തുടങ്ങിയവയ്ക്കായി കോടിക്കണക്കിന് പണം ആവശ്യമായി വരും. ഈ പണം സമാഹരിക്കാനാണ് പെട്രോളിനും ഡീസലിനുമൊക്കെ വില വര്‍ധിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഭാവിയില്‍ പെട്രോളും ഡീസലും ജി.എസ്ടിയുടെ കീഴില്‍ വന്നാല്‍ തീര്‍ച്ചയായും നികുതി കുറയും. പക്ഷെ സംസ്ഥാനങ്ങളൊന്നും അതിനോട് യോജിക്കുന്നില്ല. മദ്യവും പെട്രോളിയവും സംസ്ഥാനങ്ങളുടെ നികുതി സംവിധാനത്തില്‍ വരണമെന്നാണ് അവര്‍ പറയുന്നത്. സംസ്ഥാന സർക്കാറുകൾ സമ്മതിച്ചാൽ പെട്രോളിയം, മദ്യം എന്നിവ  ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരുന്ന കാര്യം സർക്കാർ പരിഗണിക്കും. രാജ്യത്ത് വിലക്കയറ്റം നാല്​ ശതമാനം മാത്രമാണ്. ഇത് റിസർവ്വ് ബാങ്ക് അനുവദിച്ചിട്ടുള്ളതിനേക്കാൾ അരശതമാനം കുറവാണ്​. സര്‍ക്കാര്‍ നികുതി ഈടാക്കുന്നത് ജനങ്ങളിലേക്ക് എത്തുന്നുണ്ട്. അത് പ്രധാനമന്ത്രിയോ മന്ത്രിമാരോ കട്ടുമുടിക്കുന്നില്ല. മു​ൻ സർക്കാറുകൾ ഇത്തരത്തിൽ കട്ടുമുടിക്കുമായിരുന്നു.  അതുകൊണ്ട് ഉയര്‍ന്ന നികുതി ഈടാക്കുന്നത് സര്‍ക്കാറി​​െൻറ മനപ്പൂര്‍മായ തീരുമാനമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

 കേരളത്തിൽ ഒന്നിനും വേഗതയില്ല.  സംസ്​ഥാന​െത്ത ടൂറിസം- ഐടി മേഖലകളുടെ വികസനത്തിന്  പദ്ധതികള്‍ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്​. ഒരു കാലത്ത് ഐടി മേഖലയിൽ മുൻപന്തിയിലായിരുന്ന കേരളം ഇന്ന് പിന്തള്ളപ്പെട്ടിരിക്കുകയാണ്. നിരവധി ടൂറിസം പദ്ധതികളും അനുവദിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ നിരവധി പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശവുമുണ്ട്. എന്നാൽ നിലവിൽ അനുവദിക്കപ്പെട്ടവ പെട്ടെന്ന് പൂർത്തീകരിച്ചാൽ മാത്രമേ വീണ്ടും പണം അനുവദിക്കാനാകൂ. ഇക്കാര്യം മുഖ്യമന്ത്രിയോട് ചർച്ച ചെയ്തിട്ടുണ്ടെന്നും കണ്ണന്താനം പറഞ്ഞു. 

Tags:    
News Summary - Vehicle Owners Not Starving, Can Afford Petrol Price Hike-Alphons Kannanthanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.