മുനമ്പം: സർക്കാർ നടപടികൾ വേഗത്തിലാക്കണമെന്ന് സാദിഖലി തങ്ങൾ

കോഴിക്കോട്​: മുനമ്പം വിഷയത്തിൽ പ്രശ്ന പരിഹാര നടപടികൾ സർക്കാർ വേഗത്തിലാക്കണമെന്ന്​ മുസ്​ലിം ലീഗ്​ അധ്യക്ഷൻ സാദിഖലി തങ്ങൾ. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമി വഖഫ്​ ആണോ എന്ന വസ്തുതയിലും നിയമപരമായി ചെയ്യേണ്ട കാര്യങ്ങളിലും അന്തിമ തീരുമാനമെടുക്കേണ്ടത്​ സർക്കാറാണ്​. ജുഡീഷ്യൽ കമീഷന്റെ പ്രവർത്തനം എളുപ്പത്തിൽ പൂർത്തീകരിക്കണം. ​സർക്കാർ പ്രശ്നപരിഹാരം വൈകിപ്പിക്കുന്നതു കൊണ്ടാണ്​ പുതിയ വിവാദങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.ഐ.സി വിഷയത്തിൽ സമസ്ത അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട്​ താനും ജിഫ്​രി തങ്ങൾ, കൊയ്യോട്​ ഉമർ മുസ്​ലിയാർ, എം.ടി. അബ്​ദുല്ല മുസ്​ലിയാർ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമടങ്ങുന്ന മധ്യസ്ഥ ശ്രമം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  

Tags:    
News Summary - Munambam: Sadikali Thangal was the government to speed up the process

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.