കൊണ്ടോട്ടി: പ്രളയ രക്ഷാപ്രവര്‍ത്തനത്തിനായി അധികൃതരുടെ നിര്‍ദേശപ്രകാരം ഓടിയ വാഹനങ്ങള്‍ക്ക് വാടക രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ലഭിച്ചില്ലെന്ന് പരാതി. 2018ലെ പ്രളയത്തില്‍ മറ്റുവിമാനത്താവളങ്ങള്‍ അടച്ചിട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തസേനയടക്കം കോഴിക്കോട് വിമാനത്താവളത്തിലാണ് എത്തിയത്. ഇവരുടെ സാധനസമാഗ്രികളാണ് വിവിധ ജില്ലകളിലേക്കായി കൊണ്ടുപോയത്. മിക്കതും വലിയ ലോറികളാണ്.
ഇവര്‍ക്ക് വാടകയിനത്തില്‍ വലിയ തുകയാണ് ലഭിക്കാനുള്ളത്. രേഖകളുമായി പലതവണ ഓഫിസുകളില്‍ കയറിയിറങ്ങിയിട്ടും ഫലമില്ലെന്ന് വാഹന ഉടമകള്‍ പറയുന്നു.
വാഹനമോടിച്ച് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് തങ്ങളുടെ കുടുംബം ജീവിക്കുന്നതെന്നും സര്‍ക്കാറിലേക്ക് അടക്കേണ്ട ടാക്സും ഇന്‍ഷുറന്‍സും അടക്കാന്‍പോലും പ്രയാസപ്പെടുകയാണെന്നും ഇവര്‍ പരാതിപ്പെടുന്നു. വാടക ഇനത്തിലെ തുക അനുവദിച്ച് കിട്ടുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് വാഹന ഉടമകളുടെ ആവശ്യം. വാഹന ഉടമകളുടെ ന്യായമായ വാടക തടഞ്ഞുവെക്കുന്നത് അന്യായമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡൻറ് നൗഷാദ് ചുള്ളിയന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.